പശുക്കളെ കൊല്ലുന്നവരെ രാജ്യദ്രോഹികളായി പ്രഖ്യാപിച്ച് തലവെട്ടണം: കാഞ്ചി ശങ്കരാചാര്യ സ്വാമി നരേന്ദ്രാനന്ദ് സരസ്വതി

കാഞ്ചി ശങ്കരാചാര്യ സ്വാമി നരേന്ദ്രാനന്ദ് സരസ്വതി

കാഞ്ചി: പശുസംരക്ഷണത്തേപ്പറ്റി വിവാദ പ്രസ്താവനകളുമായി കാഞ്ചി ശങ്കരാചാര്യ സ്വാമി നരേന്ദ്രാനന്ദ് സരസ്വതി. പശുവിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഗവണ്‍മെന്റിനെ ഓര്‍മിപ്പിക്കാനും അദ്ദേഹം മറന്നില്ല.

പശുവിനെ ദേശീയ മാതാവായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പശുക്കളെ കൊല്ലുന്നവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി തലവെട്ടണം. പശുക്കളെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ കന്നുകുട്ടിയെ പരസ്യമായി അറവു ചെയ്ത പശ്ചാത്തലത്തിലാണ് സ്വാമിയുടെ പ്രസ്താവന. കേന്ദ്ര സര്‍ക്കാര്‍ കശാപ്പ് നിയന്ത്രണ ഉത്തരവ് പുറരപ്പെടുവിച്ചതില്‍ പ്രതിഷേധിച്ചാണ് കേരളത്തില്‍ പരസ്യമായി മാടിനെ അറുത്തത്.

DONT MISS
Top