പശുവിനെ ഇടിക്കാതിരിക്കാന്‍ വെട്ടിത്തിരിച്ച പൊലീസ് വാഹനമിടിച്ച് വീട്ടമ്മ മരിച്ചു; രണ്ടും നാലും വയസുള്ള പേരക്കുട്ടികള്‍ക്ക് പരുക്ക്

പ്രതീകാത്മക ചിത്രം

ലഖ്‌നൗ: ഹരിയയില്‍ പശു റോഡിനുകുറുകെ ചാടിയതിനേത്തുടര്‍ന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പശുവിനെ ഇടിക്കാതിരിക്കാനായി വെട്ടിത്തിരിച്ച പൊലീസ് വാഹനമിടിച്ചാണ് വീട്ടമ്മ കൊല്ലപ്പെട്ടത്. 60 വയസുളള ഉഷാദേവിയെയാണ് പൊലീസ് വാഹനമിടിച്ചത്. ഇവരുടെ രണ്ട് കൊച്ചുമക്കളുള്‍പ്പെടെ മൂന്നുപേര്‍ക്ക് പരുക്കേറ്റു.

ഉഷാദേവിയും കൊച്ചുമക്കളും കൂടി നടന്നുപോകുമ്പോഴാണ് ഉത്തര്‍ പ്രദേശ് പൊലീസിന്റെ ജീപ്പ് അതുവഴി കടന്നുപോകുന്നത്. 100 ഡയല്‍ ചെയ്യുമ്പോള്‍ എത്താനുള്ള ജീപ്പായിരുന്നു വീട്ടമ്മയുടെ സമീപത്തേക്ക് വന്നത്. പെട്ടന്ന് പശുവട്ടം ചാടുകയും പൊലീസ് വെട്ടിക്കുകയും ചെയ്തു. എന്നാല്‍ ജീപ്പ് ഉഷാദേവിയുടെമേല്‍ പാഞ്ഞുകയറി. പൊലിസ് ജീപ്പ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

DONT MISS
Top