റയല്‍ മാഡ്രിനെ പിന്‍തള്ളി ലോകത്തെ സമ്പന്ന ക്ലബായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ലണ്ടന്‍: ലോകത്തെ സമ്പന്ന ക്ലബ് എന്ന സ്ഥാനം ഇനി ഇംഗ്ലീഷ് കബ്ല് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്. കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി ഒന്നാം സ്ഥാനത്തായിരുന്ന റയല്‍ മാഡ്രിഡിനെ പിന്‍തള്ളിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒന്നാമതെത്തിയത്. ധനകാര്യ സ്ഥാപനമായ കെപിഎംജിയാണ് ലോകത്തിലെ ധനികരായ ക്ലബുകളുടെ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

മൂന്ന് ബില്ല്യണ്‍ യൂറോയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വരുമാനം. ആദ്യമായി മൂന്ന് ബില്ല്യണ്‍ വരുമാനമുണ്ടാക്കിയ ക്ലബ് എന്ന നേട്ടവും  ഇംഗ്ലീഷ് ക്ലബ് നേടി. ഏഴ് ശതമാനതോളം സാമ്പത്തിക വളര്‍ച്ചയാണ് യുണൈറ്റഡ് നേടിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഈ നേട്ടം  ഫുട്‌ബോള്‍ വ്യവ്യസ്ഥായം വളര്‍ന്നതിന്റെ തെളിവാണെന്ന് കെപിഎംജിയുടെ കായിക വിഭാഗം മേധാവി ആന്ദ്രേ സാര്‍ട്ടോരി പറഞ്ഞു.

അതേ സമയം രണ്ട് ശതമാനം വര്‍ധനവുണ്ടായെങ്കിലും പതിനൊന്ന് വര്‍ഷമായുണ്ടായിരുന്ന ആദ്യ സ്ഥാനം റയല്‍ മാഡ്രിഡിന് നഷ്ടമായി. നിലവില്‍ റയല്‍ രണ്ടാമതും ബാഴ്‌സലോണ മൂന്നാമതുമാണ്.


മാധ്യമങ്ങളിലെ മൂല്യത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് തന്നെയാണ് മുന്നില്‍. ഈ സീസണില്‍ കമ്യൂണിറ്റി ഷീല്‍ഡ് കപ്പ്, ഇംഗ്ലീഷ് ലീഗ് കിരീടം, യൂറോപ്പ ലീഗ് കിരീടം എന്നിങ്ങനെ മൂന്ന് പ്രധാന കിരീടങ്ങളാണ് യുണൈറ്റഡ് നേടിയത്. ക്ലബിന്റെ വരുമാനം, സംപ്രേക്ഷണാവകാശം, പ്രശസ്തി എന്നിവ അടിസ്ഥാനമാക്കിയാണ് കെപിഎംജി പഠനം നടത്തിയത്.

DONT MISS
Top