ബാഹുബലിയെ പിന്നിലാക്കി 1800 കോടി ക്ലബില്‍ ഇടംപിടിച്ച് ആമീറിന്റെ ദംഗല്‍

റെക്കോര്‍ഡുകള്‍ വീണ്ടും വീണ്ടും തിരുത്തിക്കുറിക്കുകയാണ് ആമീറിന്റെ ദംഗല്‍. ബാഹുബലിയുടെ രണ്ടാം ഭാഗത്തെ പിന്നിലാക്കി ദംഗല്‍ 1800 കോടി ക്ലബില്‍ കടന്നിരിക്കുന്നു. ബാഹുബലി രണ്ട് ഉയരങ്ങള്‍ കീഴടക്കിയപ്പോള്‍ മറ്റൊരു വിജയം നേടി ദംഗലും ചരിത്രം കുറിക്കുകയാണ്. ആഗോളതലത്തില്‍ 1800 കോടി വരുമാനം നേടിയ ദംഗല്‍ ചൈനയില്‍ മാത്രമായി 1000 കോടി കടന്നിരുന്നു. 1633 കോടിയാണ് ബാഹുബലി ഇതുവരെ നേടിയത്.

എസ് എസ് രാജമൗലിയുടെ ബാഹുബലി റിലീസായി ദിവസങ്ങള്‍ക്കകം തന്നെ 1000 കോടി ക്ലബിലെത്തിയ ആദ്യ ഇന്ത്യന്‍ സിനിമയെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. 2016ല്‍ പുറത്തിറങ്ങിയ ദംഗല്‍ ഇന്ത്യയില്‍ നിന്ന് മാത്രമായി 700 കോടി നേടി. പിന്നീട് ഒരിടവേളക്ക് ശേഷം ചൈനയില്‍ റിലീസായ ചിത്രം 1800കോടി എന്ന നേട്ടം കൈവരിക്കുകയായിരുന്നു.

7000 സ്‌ക്രീനിലാണ് ദംഗല്‍ ചൈനയില്‍ റിലീസായത്. വെറും 5 ദിവസങ്ങള്‍ കൊണ്ട് 100 കോടിയാണ്ചിത്രം  പിന്നിട്ടിരുന്നത്.ആമീര്‍ ഖാന്റെ ചിത്രങ്ങള്‍ക്ക് ചൈനയില്‍നിന്നും മികച്ച പ്രതികരണങ്ങളാണ് ഇതുവരെ ലഭിച്ചത്. ചൈനയില്‍ ദംഗലിലൂടെ ആമീര്‍ തിരുത്തിയത് സ്വന്തം ചിത്രത്തിന്റെ നേട്ടങ്ങള്‍ തന്നെയായിരുന്നു.  ആമിറിന്റെ തന്നെ ധൂം 3, 3 ഇഡിയറ്റ്‌സ്, പികെ എന്നിവയ്‌ക്കെല്ലാം വന്‍ സ്വീകരണമാണ് ചെെനയില്‍ ലഭിച്ചിരുന്നത്.

ഇന്ത്യക്കാരനായ ഗുസ്തി പരിശീലകന്‍ മഹാവീര്‍ സിംഗ് ഫോഗട്ടിന്റെയും മക്കളായ ഗീതയുടേയും ബബിതയുടേയും ജീവിത കഥയാണ് ദംഗല്‍. ആമിറിനെക്കൂടാതെ ഫാത്തിമ സന ഷെയ്ഖും സന്യ മല്‍ഹോത്രയും തകര്‍ത്തഭിനയിച്ച ചിത്രം ബോക്‌സോഫീസിനെ വിറപ്പിച്ചാണ് മുന്നോട്ടുപോയത്.

നികേഷ് തിവാരി സംവിധാനം ചെയ്ത ദംഗല്‍ റിലീസ് ചെയ്ത് മൂന്നു ദിവസം കൊണ്ട് നൂറുകോടി നേടി ഞെട്ടിച്ചിരുന്നു. നൂറ് കോടി ക്ലബ്ബിലെത്തുന്ന ആമിറിന്റെ അഞ്ചാമത്തെ ചിത്രമാണ് ദംഗല്‍. ഗജിനി, ധൂം 3, പികെ 3 ഇഡിയേറ്റ്‌സ് എന്നിവയാണ് ഇതിന് മുന്‍പ് നൂറു കോടി ക്ലബ്ബില്‍ ഇടം നേടിയ ആമിര്‍ ചിത്രങ്ങള്‍.

DONT MISS
Top