അമിത് ഷായെ വരവേറ്റ് അലവലാതി ഷാജി ഹാഷ്ടാഗ് ക്യാമ്പയിന്‍; #AlavalathiShaji ട്വിറ്റർ ട്രൻഡിംഗിൽ ഒന്നാമത്

ട്രോളുകളും ഒന്നാമത് നില്‍ക്കുന്ന മലയാളികളുടെ ഹാഷ്ടാഗ് ക്യാമ്പയിനും

അമിത് ഷായെ കേരളത്തില്‍ വരവേറ്റത് ഹെല്‍മെറ്റ് വയ്ക്കാതെ ബൈക്കോടിച്ച ബിജെപി പ്രവര്‍ത്തകരാണെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ വരവേറ്റത് ട്രോളന്മാരാണ്. അലവലാതി ഷാജി എന്ന ഹാഷ്ടാഗിലാണ് സോഷ്യല്‍ മീഡിയയില്‍ അമിത് ഷായ്ക്ക് വന്‍ വരവേല്‍പ് ലഭിച്ചത്. #AlavalathiShaji എന്നത് ട്വിറ്ററില്‍ ഒന്നാം സ്ഥാനത്താണ്.

“എടാ.. നീയാണീ അലവലാതി ഷാജിയല്ലേ?” എന്ന ജയന്റെ പ്രശസ്ത ഡയലോഗാണ് ട്രോളന്മാര്‍ അമിത്ഷായെ സ്‌നേഹപൂര്‍വം വരവേല്‍ക്കാനായി ഉപയോഗിച്ച ഹാഷ്ടാഗിന്റെ തലതൊട്ടപ്പന്‍. ജയന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചും ട്രോളുകള്‍ നിരവധി. ട്രോളന്മാര്‍ ഉള്ളിസുര എന്നുവിശേഷിപ്പിക്കുന്ന ബിജെപി നേതാവ് കെ സുരേന്ദ്രനെ കൂടെക്കൊണ്ടുപോകാമോ എന്നാണ് ചില ട്രോളുകളില്‍ അമിത് ഷാജിയോട് ചോദിക്കുന്നത്.

ആമേന്‍ എന്ന ചിത്രത്തിലെ പ്രശസ്തമായ കുടമ്പുളി ഇട്ടുവച്ച മീന്‍കറി എന്ന ഡയലോഗടിച്ച് അമിത് ഷായ്ക്ക് ബീഫ് കറി നല്‍കുന്നതും ട്രോളിലുണ്ട്. കേരളത്തില്‍ പോകുന്നതിനുമുമ്പ് ഷായ്ക്ക് മുന്നറിയിപ്പ് നല്‍കുന്ന മോദിയും ബീഫ് കഴിക്കുന്ന മലയാളിയും ട്രോളുകളിലുണ്ട്. തങ്ങളെ ബീഫ് കഴിക്കാന്‍ അനുവദിക്കാത്തത് അമിത് ഷായാണ് എന്നതരത്തിലുള്ള ചിന്താഗതികളാണ് കൂടുതല്‍ ട്രോളുകളിലും തെളിഞ്ഞുകാണുന്നത്.

ജയന്റെ പ്രശസ്തമായ “എടാ.. നീയാണീ അലവലാതി ഷാജിയല്ലേ?” എന്ന ഡയലോഗ് ലിസ എന്ന ചിത്രത്തിലേതാണ്. ആ ഭാഗം കാണാം

ട്വിറ്ററില്‍ അലവലാതി ഷാജി എന്ന ഹാഷ്ടാഗില്‍ വന്നുനിറയുന്ന ട്രോളുകള്‍

DONT MISS
Top