“പ്രിയ ബിജെപി, നിങ്ങള്‍ക്ക് അധികാരമുണ്ട്; പക്ഷേ ജനങ്ങളെ ഭിന്നിപ്പിക്കരുത്, ഹിന്ദുരാഷ്ട്രം എന്ന പറച്ചില്‍ നിര്‍ത്തൂ”, കശാപ്പുനിയന്ത്രണത്തില്‍ പ്രതിഷേധമറിയിച്ച് സിദ്ധാര്‍ത്ഥ്‌

സിദ്ധാര്‍ത്ത്

കശാപ്പ് നിയന്ത്രണത്തല്‍ പ്രതിഷേധമറിയിച്ച് തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്‌. ട്വിറ്ററിലൂടെയാണ് അദ്ദേഹം വിഷയത്തില്‍ തന്റെ അഭിപ്രായം അറിയിച്ചത്. ബിജെപിക്ക് അധികാരമുണ്ടെന്ന് സൗമ്യമായി ഓര്‍മിപ്പിച്ച അദ്ദേഹം ജനങ്ങളെ ഭിന്നിപ്പിക്കുന്ന തീരുമാനങ്ങളില്‍നിന്ന് പിന്മാറണമെന്നും കേന്ദ്രത്തോടാവശ്യപ്പെട്ടു.

“മാടിനെ കശാപ്പ് ചെയ്യുന്നതുസംബന്ധിച്ച വിവാദങ്ങള്‍ അനാവശ്യമാണ്. കശാപ്പ് നിയന്ത്രണം ആളുകളെ ഭിന്നിപ്പിക്കും. അതിനാല്‍ ആ തീരുമാനത്തില്‍ നിന്ന് പിന്തിരിയൂ. സംസ്ഥാന സര്‍ക്കാറുകള്‍ അക്കാര്യം വേണ്ടതുപോലെ ചെയ്യട്ടെ, കേന്ദ്രം അതില്‍ ഇടപെടുകയേ വേണ്ട” അദ്ദേഹം കുറിച്ചു.

“ഞങ്ങള്‍ ഇന്ത്യക്കാര്‍ മാത്രമാണെന്നും മറ്റൊരു ട്വീറ്റില്‍ അദ്ദേഹം ഓര്‍മിപ്പിച്ചു. ഞങ്ങളില്‍ ഭക്തരോ ഇടതുപക്ഷക്കാരോ കുറവാണ്. ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ, വിദ്വഷം ഒഴിവാക്കൂ” സിദ്ധാര്‍ത്ഥ്‌ എഴുതി.

ഹിന്ദുരാഷ്ട്രം എന്ന പറച്ചില്‍ നിര്‍ത്താനും അദ്ദേഹം ബിജെപിയോട് ആവശ്യപ്പെടുന്നു. എല്ലാവര്‍ക്കും അവരവരുടേതായ സ്വകാര്യതകളുണ്ട്. അതിലിടപെടരുത് എന്നും സിദ്ധാര്‍ത്ഥ്‌ കുറിച്ചു. മദ്രാസ് ഐഐടിയില്‍ നടന്ന ബീഫ്‌ഫെസ്റ്റില്‍ ഉണ്ടായ അടിപിടിയെ അദ്ദേഹം മറ്റൊരു ട്വീറ്റില്‍ അപലപിച്ചിരുന്നു.

DONT MISS
Top