കാറ്റാടിക്കടവ് ടൂറിസം കേന്ദ്രത്തിനായി പഞ്ചായത്തംഗം; നാട്ടുകാരുടെ സഹായത്തോടെ നടപ്പാത നിര്‍മ്മിച്ചു

ഇടുക്കി: അധികമാരും അറിയാത കിടക്കുന്ന വിനോദ സഞ്ചാരകേന്ദ്രമാണ് ഇടുക്കി ജില്ലയിലെ കാറ്റാടിക്കടവ്. സദാസമയം വീശുന്ന കാറ്റും, നിബിഡ വനങ്ങളും, പുല്‍മേടുകളും ചേര്‍ന്ന കാഴ്ചകളാണ് കാറ്റാടിക്കടവിന്റെ സൗന്ദര്യം. ചേലച്ചൊവിട്- വണ്ണപ്പറമ്പ് റോഡില്‍ കള്ളിപ്പാറയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ ഉയരത്തിലാണ് കാറ്റാടിക്കടവ് സ്ഥിതിചെയ്യുന്നത്.

കാല്‍നടയാത്ര വരെ വളരെ ദുസ്സഹമായിരിക്കുമ്പോള്‍ നാട്ടുകാരെ ഒന്നിപ്പിച്ച് നടപ്പാത നിര്‍മ്മിച്ചിരിക്കുകയാണ് പഞ്ചായത്തംഗമായ കെ.കെ ശശി. മലമുകളിലെത്തുന്ന സഞ്ചാരികള്‍ക്ക് സുരക്ഷയൊരുക്കാന്‍ അപകട സാധ്യതയുള്ള മേഖലകളില്‍ ബോര്‍ഡുകളും സുരക്ഷാവേലികളും സ്ഥാപിച്ചിട്ടുണ്ട്.

രണ്ട് മലകെളെ ബന്ധിപ്പിച്ചുകൊണ്ട് റോപ്‌വേ സ്ഥാപിക്കുകയാണ് ശശിയുടെ സ്വപ്നം. ടൂറിസം സാധ്യമാക്കാന്‍ സ്ഥലംവരെ വിട്ടുനല്‍കാന്‍ തയ്യാറായി പ്രദേശവാസികളും പഞ്ചായത്തംഗത്തിനൊപ്പമുണ്ട്. ടൂറിസംവകുപ്പ് ഒന്നു മനസ്സുവെച്ചാല്‍ കാറ്റാടിക്കടവ് ഒരു പ്രധാന ടൂറിസം കേന്ദ്രമായിമാറുമെന്നുറപ്പാണ്.

DONT MISS
Top