ദില്ലിയിലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ശ​ക്ത​മാ​യ ഭൂ​ച​ല​നം; റി​ക്ട​ർ​സ്കെ​യി​ലി​ൽ 4.7 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഹരിയാന

പ്രതീകാത്മക ചിത്രം

ദില്ലി: ദില്ലിയിലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ശ​ക്ത​മാ​യ ഭൂ​ച​ല​നം അനുഭവപ്പെട്ടു. പുലര്‍ച്ചെ 4.25 ഓടെയായിരുന്നു രാജ്യതലസ്ഥാനത്തെ പിടിച്ചുകുലുക്കിയ ഭൂചലനം അനുഭവപ്പെട്ടത്. റി​ക്ട​ർ​സ്കെ​യി​ലി​ൽ 4.7 രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. 


ഹ​രി​യാ​ന​യി​ലെ ഗോഹാനയാണ് ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. ഒ​രു മി​നി​റ്റോ​ളം പ്ര​ക​മ്പ​നം നീ​ണ്ടു​നി​ന്നു. ഭീകമ്പത്തില്‍ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടി​ല്ല.

4.9 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വെയും അറിയിച്ചു.

DONT MISS
Top