ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് : റാഫേല്‍ നദാല്‍, നൊവാക് ദ്യോകോവിച്ച്, വീനസ് വില്യംസ്, തുടങ്ങിയ പ്രമുഖര്‍ മുന്നോട്ട്

റാഫേല്‍ നദാല്‍, വീനസ് വില്യംസ് ( ഫയല്‍ ചിത്രം )

പാ​രീ​സ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ റാഫേല്‍ നദാല്‍, നൊവാക് ദ്യോകോവിച്ച്, വീനസ് വില്യംസ്, സാമന്ത സ്ടോസര്‍, കരോലിന വോസ്നിയാക്കി, സ്വെറ്റ് ലാന കുസ്നെറ്റ്സോവ തുടങ്ങിയവര്‍ മുന്നോട്ട്. ഡച്ച് താരം റോബിന്‍ ഹസ്സെയെ പരപാജയപ്പെടുത്തിയാണ് മുന്‍ ചാമ്പ്യന്‍ റാ​ഫേ​ൽ ന​ദാ​ൽ ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ മൂ​ന്നാം റൗ​ണ്ടി​ൽ ക​ട​ന്നത്.  നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു നദാലിന്റെ വി​ജ​യം. സ്കോ​ർ: 6-1, 6-4, 6-3.

പോര്‍ച്ചുഗലിന്റെ ജാവോ സോസയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ദ്യാകോവിച്ച് ടൂര്‍ണമെന്റിന്റെ രണ്ടാം റൌണ്ടില്‍ കടന്നത്. സ്കോര്‍ 6-1,6-4, 6-3.

വനിതാ വിഭാഗം സിംഗിള്‍സില്‍ ജപ്പാന്റെ കുരുമി നാരയെ കീഴടക്കിയാണ് വീനസ് വില്യംസ് മൂന്നാം റൗണ്ടിലെത്തിയത്. സ്‌കോര്‍ 6-3, 6-1. ബെല്‍ജിയത്തിന്റെ കിര്‍സ്റ്റണ്‍ ഫ്‌ലിപ്‌കെന്‍സിനെ പരാജയപ്പെടുത്തിയാണ് ഓസ്‌ട്രേലിയയുടെ സാമന്ത സ്‌ടോസ്സര്‍ മൂന്നാം റൗണ്ടില്‍ കടന്നത്. സ്‌കോര്‍ 6-2, 7-6

ഫ്രാന്‍സിന്റെ ഓസീന്‍ ഡോഡിനെ കീഴടക്കിയാണ് റഷ്യയുടെ സ്വെറ്റ്‌ലാന കുസ്‌നെറ്റ്‌സോവ മൂന്നാം റൗണ്ടിലെത്തിയത്. സ്‌കോര്‍ 7-6, 5-7, 6-3.  കാനഡയുടെ ഫ്രാങ്കോയിസ് അബാന്‍ഡയെ പരാജയപ്പെടുത്തിയാണ് ഡെന്‍മാര്‍ക്കിന്റെ കരോലിന വോസിനിയാക്കി മൂന്നാം റൗണ്ടില്‍ കടന്നത്. സ്‌കോര്‍ 6-0, 6-0.

DONT MISS
Top