ഷൂട്ടിങ്ങിനിടെ അപകടം: ഷാരൂഖ് ഖാന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

ഷാരുഖാനും ആനന്ദ് എല്‍ റായ്‌

ദില്ലി: ഷൂട്ടിങ്ങിനിടെ കെട്ടിടത്തിന്റെ മുകള്‍ഭാഗം പൊളിഞ്ഞ് വീണെങ്കിലും ഷാരൂഖ് ഖാന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. പക്ഷേ രണ്ട് ജോലിക്കാര്‍ക്ക് സാരമായി പരിക്കുകള്‍ ഉണ്ടായി. ആനന്ദ് എല്‍ റായിയുടെ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അപകടം ഉണ്ടായത്.

അപകടം നടന്ന ഷൂട്ടിങ്ങ് സ്ഥലം

മുംബൈ മിററിന്റെ റിപ്പോര്‍ട്ട് പ്രകാരം താത്കാലികമായി നിര്‍മ്മിച്ച മച്ചിന്റെ മുകളിലേക്ക് ഏണി വീണതാണ് അപകടത്തിന് കാരണം. ഷാരൂഖ് ഖാന്‍ വിശ്രമിച്ചിരുന്ന സീറ്റിന്റെ തൊട്ടടുത്തുള്ള സീറ്റാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പ്രഥമിക പരിശോധനക്കുശേഷം വിട്ടയച്ചു. അപകടത്തെ തുടര്‍ന്ന് ഒരാഴ്ചയ്ക്കുശേഷം ഷൂട്ടിങ്ങ് ആരംഭിക്കും.

DONT MISS
Top