ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ ഇന്ന് രാജ്യവ്യാപകമായി പണിമുടക്കുന്നു

പ്രതീകാത്മക ചിത്രം

കൊച്ചി: ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്റെയും ഫെഡറല്‍ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷനെയും സംയുക്താഭിമുഖ്യത്തില്‍ മെയ് 31 ബുധനാഴ്ച രാജ്യവ്യാപകമായി പ്രതിഷേധ പണിമുടക്ക് നടത്തുന്നു.

വര്‍ഷങ്ങളായി ബാങ്കില്‍ നിലനിന്നിരുന്ന ഉഭയകക്ഷി കരാറുകള്‍ ലംഘിച്ചുകൊണ്ട് മാനേജ്‌മെന്റ് ഏകപക്ഷീയമായി നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ചാണ് ബാങ്കിലെ പതിനായിരത്തില്‍ പരം വരുന്ന ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്കുന്നത്.

നിലവിലുള്ള വ്യവസായാധിഷ്ഠിതമായ സേവന വേതന വ്യവസ്ഥകള്‍ കാറ്റില്‍ പറത്തിക്കൊണ്ട് ഒരു വിഭാഗം ഓഫീസര്‍മാര്‍ക്ക് കോസ്റ്റ് റ്റു കമ്പനി എന്ന ഓമനപ്പേരില്‍ ഉയര്‍ന്ന വേതനവും ആനുകൂല്യങ്ങളും നല്‍കുന്നത് ബാങ്കിലെ തൊഴില്‍ ബന്ധങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

ഫെഡറല്‍ ബാങ്കിനെ ഒരു പുതു തലമുറ ബാങ്കാക്കി മാറ്റി ഇടപാടുകാരില്‍ നിന്നും ഉയര്‍ന്ന സര്‍വീസ് ചാര്‍ജും ഈടാക്കി സാധാരണ ജനവിഭാഗങ്ങള്‍ക്കു ബാങ്കിനെ അപ്രാപ്യമാക്കുന്നതിനും ബാങ്കിന്റെ ഉന്നത ശ്രേണിയില്‍ വളരെ ഉയര്‍ന്ന പ്രതിഫലം നല്‍കി പുറംനിയമനം നടത്താനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം ആസൂത്രിത നീക്കങ്ങളെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

DONT MISS
Top