പതഞ്ജലിയുടെ 40% ഉത്പ്പന്നങ്ങള്‍ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടെന്ന് വിവരാവകാശ രേഖ

ബാബാ രാംദേവ്‌

ഹരിദ്വാര്‍: പതഞ്ജലിയുടെ 40% ഉത്പ്പന്നങ്ങളും ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടെന്ന് വിവരാവകാശ രേഖ. ഹരിദ്വാറിലെ ആയുര്‍വേദ യുനാനി ഓഫീസിലേക്ക് സമര്‍പ്പിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യമുള്ളത്. പലപ്പോഴായി ഉത്പ്പന്നങ്ങളില്‍നിന്ന് എടുക്കുന്ന സാമ്പിളുകളിലാണ് ഈ കണ്ടെത്തല്‍.

2013 മുതല്‍ 2016 വരെയുള്ള 82 സാമ്പിളുകളില്‍ 32 സാമ്പിളുകളും വേണ്ടത്ര ഗുണനിലവാരം പുലര്‍ത്തിയില്ല. വെസ്റ്റ് ബംഗാള്‍ പബ്ലിക്ക് ഹെല്‍ത്ത് ലബോറട്ടറിയിലെ പരിശോധനയിലും ഗുണനിലവാരം പുലര്‍ത്താന്‍ പതഞ്ജലിക്കായില്ല. ഇതേത്തുടര്‍ന്ന് പതഞ്ജലിയുടെ നെല്ലിക്ക ജൂസ് സൈനിക ക്യാന്റീനില്‍നിന്നും നീക്കിയിരുന്നു.

പതഞ്ജലിയുടെ ഉത്പന്നങ്ങള്‍ക്ക് ക്രമത്തില്‍ കൂടുതല്‍ അമ്ല സ്വാഭാവമുണ്ടെന്ന് ഉത്തരഖണ്ഡ് സംസ്ഥാന ലബോറട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ കണ്ടെത്തലുകളെല്ലാം പതഞ്ജലി മാനേജിങ്ങ് ഡയറക്ടര്‍ ആചാര്യ ബാല്‍കൃഷ്ണ നിഷേധിക്കുകയാണ് ചെയ്തത്. പതഞ്ജലിക്കുപുറമെ മറ്റ് 18 ബ്രാന്റുകളിലും ഗുണനിലവാരത്തകര്‍ച്ചയുണ്ട്.

DONT MISS
Top