എറണാകുളം ജില്ലയിൽ ഇന്ന് ഹർത്താൽ; ഹൈക്കോടതി മാർച്ചിൽ പ്രവർത്തകരെ മർദ്ദിച്ചെന്ന് മുസ്ലീം ഏകോപനസമിതി

ഫയല്‍ ചിത്രം

എറണാകുളം: എറണാകുളം ജില്ലയിൽ ഇന്ന് ഹർത്താൽ . മുസ്ലീം ഏകോപന സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. വൈക്കം സ്വദേശിനി അതുല്യ എന്ന ഹാദിയയെ മാതാപിതാക്കളൊടൊപ്പം പറഞ്ഞയച്ച ഹൈക്കോടതി വിധിയിൽ പ്രതിഷേധിച്ച്  മുസ്ലീം സംഘടനകൾ ഇന്നലെ ഹൈക്കോടതിയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായിരുന്നു. ഇരുപതോളം പൊലീസുകാർക്കും മുപ്പതോളം സമരക്കാർക്ക് സംഘർഷത്തിൽ പരുക്കേൽക്കുകയും ചെയ്തു. പൊലീസ് തങ്ങളുടെ പ്രവർത്തകരെ മർദ്ദിച്ചെന്നാരോപിച്ചാണ് ഹർത്താൽ.

മതം മാറിയ യുവതിയുടെ വിവാഹം റദ്ദാക്കിയ കോടതി വിധിക്കെതിരെയാണ് എറണാകുളത്ത് മുസ്ലിം ഏകോപന സമിതി പ്രതിഷേധ മാര്‍ച്ച നടത്തിയത്. എന്നാല്‍ ഹൈക്കോടതിയിലേക്ക് നടത്തിയ മാര്‍ച്ച് സെന്റ് ആല്‍ബര്‍ട്ട് കോളേജിനു സമീപം പൊലീസ് തടഞ്ഞു. എന്നാല്‍ പൊലീസ് ബാരിക്കേഡ് തകര്‍ത്ത് പ്രവര്‍ത്തകര്‍ മാര്‍ച്ച് തുടരുകയായിരുന്നു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഭവസ്ഥലത്ത് ചെറിയ തോതില്‍ സംഘര്‍ഷാവസ്ഥ ഉണ്ടാവുകയും ചെയ്തു.

വൈക്കം സ്വദേശിയായ അഖില എന്ന യുവതിയുടെ വിവാഹമാണ് കോടതി റദ്ദാക്കിയത്. 2013ല്‍ അഖില മുസ്ലിം മതത്തിലേക്ക് മാറുകയും ഫാഹിദ എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു. പിന്നീട് ഷെഫിന്‍ ജഹാന്‍ എന്നയാളെ ഫാഹിദ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ രക്ഷിതാക്കളുടെ സാന്നിധ്യമില്ലാതെ വിവാഹം നടത്തിയത് സാധുവല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വിവാഹം റദ്ദാക്കിയത്. ഫാഹിദയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിച്ചു കൊണ്ടായിരുന്നു കോടതി ഉത്തരവ്.

അതേസമയം കോടതി ഉത്തരവ് പൗരാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുസ്ലീം ഏകോപന സമതി പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

DONT MISS
Top