ക്യാമറ സ്മാര്‍ട്ട്‌ഫോണ്‍ ആരാധകര്‍ക്കായി നാല് ക്യാമറകളോടെ ജിയോണി എസ് 10 എത്തുന്നു

ജിയോണി എസ് 10

ഡിജിറ്റല്‍ ക്യാമറകളുടെ സ്ഥാനം മൊബൈല്‍ ഫോണുകള്‍ കൈയ്യടക്കിയിട്ട് നാളേറെയായി. ഡിജിറ്റല്‍ ക്യാമറകള്‍ എന്ന സംഗതിതന്നെ വിസ്മൃതിയിലാണ്ടു. ക്യാമറ എന്നാല്‍ ഡിഎസ്എല്‍ആറോ അല്ലെങ്കില്‍ മികച്ച സ്മാര്‍ട്ട്‌ഫോണുകളോ ആയിക്കഴിഞ്ഞു. എന്നാല്‍ മികച്ച ചിത്രങ്ങളെടുക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്നതിനുത്തരമായിട്ടാണ് ഒരേ വശത്ത് രണ്ട് ക്യാമറകള്‍ കമ്പനികള്‍ വച്ചുതുടങ്ങിയത്.

ഇപ്പോഴിതാ മുന്നിലും പിന്നിലും രണ്ട് ക്യാമറകളുമായി ജിയോണി എത്തുന്നു. എസ് 10 എന്ന പുത്തന്‍ മോഡലിലാണ് നാല് ക്യാമറകളുള്ളത്. ഇതിലൂടെ അസാധാരണ ചിത്ര വ്യക്തത ലഭിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ഇതാദ്യമായാണ് ഒരു മിഡ് റേഞ്ച് ഫോണ്‍ മുന്നിലും പിന്നിലും രണ്ടുക്യാമറകളുമായി എത്തുന്നത്.

എസ് 10, എസ് 10ബി, എസ്10 സി എന്നിവയാണ് ജിയോണി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന മോഡലുകള്‍. ചൈനയിലാണ് ഇപ്പോള്‍ ഇവ പുറത്തിറങ്ങിയിട്ടുള്ളത്. ഉടനെ ഇന്ത്യന്‍ വിപണിയിലും ഫോണെത്തും. നാല് ജിബി റാമും നാല് ക്യാമറയുമുള്ള ഫോണിന് ഇന്ത്യന്‍ രൂപ 25,000 എങ്കിലും വില വരും.

എസ് 10 ബി എന്ന മോഡലിന് 20,000 രൂപയും എസ്10 സി എന്ന മോഡലിന് 15,000 രൂപയും വിലവരും. എസ് ബി 10 ബി എന്ന മോഡലിന് പിന്നില്‍ മാത്രമേ രണ്ടുക്യാമറ കാണൂ. എസ് 10 സിയ്ക്ക് മുന്നിലും പിന്നിലും ഓരോ ക്യാമറയുമുണ്ടാവും.

DONT MISS
Top