പത്മാവതിയുടെ ചിത്രീകരണത്തിനിടെ രണ്‍വീര്‍ സിങിന് പരുക്ക്

രണ്‍വീര്‍ സിങ്

മംബൈ: സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പത്മാവതിയുടെ ചിത്രീകരണത്തിനിടെ നടന്‍ രണ്‍വീര്‍ സിങിന് പരുക്ക്. മുംബൈയില്‍വെച്ചു നടന്ന ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണത്തിനിടെയാണ് രണ്‍വീറിന് നെറ്റിയില്‍ പരുക്കേറ്റത്. ഉടന്‍ തന്നെ അദ്ദേഹത്തെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല.

ചികിത്സയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്നും പുറത്തേക്ക് വരുന്നു

ചിത്രീകരണത്തിനിടെ രണ്‍വീര്‍ സിങിന്റെ തലയ്ക്ക് പരുക്കേറ്റതറിയാതെ ഷൂട്ടിങ് തുടര്‍ന്നു. ഇതിനിടെ രണ്‍വീറിന്റെ തലയില്‍ നിന്നും രക്തം ഒലിച്ചിറങ്ങി. തുടര്‍ന്ന് ചിത്രീകരണത്തിന് ‘കട്ട്’ പറഞ്ഞ ശേഷം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്ക് ശേഷം തിരികെയെത്തിയ സിനിമയില്‍ തന്റെ ഭാഗം പൂര്‍ത്തിയാക്കി.

നേരത്തേ ചിത്രത്തിന്റെ സംവിധായകന്‍ ബന്‍സാലിയെ ‘രജ്പുത് കര്‍നി സേന’ ആക്രമിച്ചിരുന്നു. ഷൂട്ടിംഗിനായി കൊണ്ടുവന്ന ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. സിനിമയില്‍ റാണി പത്മിനിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ചിത്രത്തിലുണ്ട് എന്ന് ആരോപിച്ചുകൊണ്ടായിരുന്നു ആക്രമണം. രണ്‍വീര്‍ കപൂറാണ് ചിത്രത്തില്‍ ഖില്‍ജിയെ അവതരിപ്പിക്കുന്നത്. റാണി പത്മിനിയെ അവതരിപ്പിക്കുന്നത് ദീപിക പദുക്കോണും. ഷാഹിദ് കപൂര്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

DONT MISS
Top