എഫ് എ കപ്പില്‍ ഇന്ന് കിരീടപ്പോരാട്ടം; ആഴ്‌സണല്‍ ചെല്‍സിയെ നേരിടും, സീസണിലെ രണ്ടാം കിരീടം ലക്ഷ്യമിട്ട് അന്റോണിയോ കോണ്ടിയും സംഘവും

ഫയല്‍ ചിത്രം

ലണ്ടന്‍ : ഇംഗ്ലണ്ടില്‍ ഇന്ന് എഫ് എ കപ്പിനു വേണ്ടിയുള്ള കിരീടപ്പോരാട്ടം നടക്കും.  ലണ്ടനിലെ വെംബ്ലിയില്‍ നടക്കുന്ന ഫൈനലില്‍ ചിര വൈരികളായ ആഴ്‌സനലും ചെല്‍സിയും ഏറ്റുമുട്ടും. പ്രാദേശിക സമയം 5.30 നാണ് മല്‍സരം. ഇതോടെ ഇംഗ്ലണ്ടിലെ ഈ സീസണിലെ  പ്രീമിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് വിരാമമാകും.

സീസണിലെ രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് അന്റോണിയോ കോണ്ടിയും സംഘവും ഇന്നിറങ്ങുന്നത്. ടീമിലാര്‍ക്കും പരിക്കില്ല എന്നതാണ് കോണ്ടിയ്ക്ക് ഏറെ ആത്മവിശ്വാസം നല്‍കുന്നത്. പെഡ്രോ, വില്യന്‍, സെസ്ക് ഫാബ്രിഗസ്, മാറ്റിക് എന്നിവര്‍ അന്തിമ ഇലവനില്‍ ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം സീസണിലെ ഏക കിരീടപ്രതീക്ഷയുമായാണ് ആഴ്‌സണല്‍ ബൂട്ടുകെട്ടുന്നത്. നാലു വര്‍ഷത്തിനിടെ മൂന്നാം എഫ് എ കപ്പ് കിരീടവും ആഴ്‌സണല്‍ ലക്ഷ്യമിടുന്നു. ആഴ്സണലിന്റെ സൂപ്പര്‍ താരവും ഗോള്‍കീപ്പറുമായ പീറ്റര്‍ ചെക്ക് ഇന്ന് കളിക്കില്ല. പകരം ഡേവിഡ് ഓസ്പിന ആഴ്സണല്‍ ഗോല്‍വല കാക്കുമെന്നാണ് റിപ്പോര്‍ട്ട്.

എഫ്എ കപ്പിന്റെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ചെല്‍സിയും ആഴ്‌സണലും നേര്‍ക്കുനേര്‍ വരുന്നത്. 2002 ലെ ഫൈനലില്‍ ആഴ്‌സണല്‍ വിജയിച്ചിരുന്നു.

DONT MISS
Top