ചരിത്ര നേട്ടം: സെന്‍സെക്‌സ് 31,000 കടന്നു

ദില്ലി: ചരിത്ര നേട്ടം കുറിച്ച് സെന്‍സെക്‌സും നിഫ്റ്റിയും. സെന്‍സെക്‌സ് ആദ്യമായി 31,000 ഉം നിഫ്റ്റി 9,600 ഉം ഭേദിച്ചു.

മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷിക ദിനത്തിലാണ് സെന്‍സെക്‌സും നിഫ്റ്റിയും ചരിത്രനേട്ടം കൈവരിച്ചിരിക്കുന്നത്.

ഏപ്രില്‍ 26 നായിരുന്നു സെന്‍സെക്‌സ് 30,000 ലെത്തിയത്. അവിടെനിന്ന് 31,000 ലെത്താന്‍ 21 ദിവസം മാത്രമാണ് എടുത്തത്. ഈ കാലയളവില്‍ മൂന്ന് ഓഹരികള്‍ 100 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. 32 ഓഹരികള്‍ 50 ശതമാനത്തിലേറെയും 167 ഓഹരികള്‍ 20 ശതമാനത്തിലേറെയും നേട്ടം കൈവരിച്ചു.

ടാറ്റാ സ്റ്റീല്‍, അദാനി പോര്‍ട്ട്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഏഷ്യന്‍ പെയിന്റ്‌സ്, പവര്‍ ഗ്രിഡ്, ഭാരതി എയര്‍ടെല്‍, എല്‍ആന്റ്ടി, എന്നിവയാണ് നേട്ടമുണ്ടാക്കിയ കമ്പനികള്‍.

2014 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ബോംബെ സ്‌റ്റോക് എക്‌സചേഞ്ച് 26 ശതമാനത്തോളമാണ് ഉയര്‍ന്നത്.

DONT MISS
Top