യൂറോപ്പ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്; അയാക്സിനെ രണ്ടു ഗോളിന് പരാജയപ്പെടുത്തി

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കിരീടവുമായി

സ്റ്റോക് ഹോം : യൂറോപ്പ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്. ഫൈനലില്‍ അയാക്സിനെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തിയാണ് ചു​വ​ന്ന ചെ​കു​ത്താ​ൻ​മാ​ർ യൂറോപ്പ കിരീടത്തില്‍ മുത്തമിട്ടത്.

മാഞ്ചസ്റ്ററിന് വേണ്ടി പോ​ൾ പോ​ഗ്ബ​യും ഹെ​ൻ​ട്രി​ക് മി​ക്ഹി​ത​യ​നു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്. മല്‍സരത്തിന്റെ 18 ആം മിനുട്ടിലാണ് പോഗ്ബ മാഞ്ചസ്റ്ററിനെ മുന്നിലെത്തിച്ചത്. ബോക്സിന് തൊട്ടടുത്ത് നിന്ന് പോഗ്ബ തൊടുത്ത ഷോട്ട് ഗോളിയെയും കീഴടക്കി വലയിലെത്തി.

രണ്ടാം പകുതിയിലെ 48 ആമത്തെ മിനുട്ടിലായിരുന്നു മക്ഹിതയന്റെ ഗോള്‍. ക്രി​സ് സ്മൈ​ലിം​ഗി​ന്‍റെ ഹെ​ഡ​ർ, മി​ക്ഹി​ത​യ​ൻ ഗോ​ളി​ലേ​ക്ക് തി​രി​ച്ചു​വി​ട്ട് മാഞ്ചസ്റ്ററിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.


വിജ​യ​ത്തോ​ടെ അ​ടു​ത്ത​വ​ർ​ഷം നടക്കുന്ന ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലേ​ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യോ​ഗ്യ​ത നേ​ടി. മാഞ്ചസ്റ്ററിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ഭീതിയിലായ ജനങ്ങള്‍ക്ക്, സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനുള്ള ചെറിയ ആശ്വാസം കൂടിയാണ് മാഞ്ചസ്റ്ററിന്റെ വിജയം. 

DONT MISS
Top