ഇടതു സര്‍ക്കാരിന് ഇന്ന് ഒരു വയസ്സ്; വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

ഫയല്‍ ചിത്രം

തിരുവനന്തപുരം : പിണറായി വിജയന്‍ നയിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന് ഇന്ന് ഒരു വയസ്സ്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. വൈകിട്ട് അഞ്ചരയ്ക്ക്  തിരുവനന്തപുരം നിശാഗന്ധി  ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും.

റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനാകുന്ന ചടങ്ങില് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാര്‍, മേയര്‍, വിവിധ കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ സംസാരിക്കും. സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയരംഗത്തെ നിരവധി പ്രമുഖരും പങ്കെടുക്കും. ആഘോഷത്തോട് അനുബന്ധിച്ച് സ്ത്രീകളും കുട്ടികളും വിവിധ മേഖലകളില്‍നിന്നുള്ള പ്രമുഖരും ചേര്‍ന്ന് 1000 മണ്‍ചെരാത് കൊളുത്തും.

തുടര്‍ന്ന് ബാലഭാസ്കര്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, രഞ്ജിത്ത് ബാരോട്ട്, ഫസല്‍ ഖുറേഷി എന്നിവരുടെ ബിഗ്ബാന്‍ഡ് നടക്കും.  ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി അടുത്തമാസം അഞ്ചുവരെ സംസ്ഥാനത്തെ  140 നിയമസഭാ മണ്ഡലങ്ങളിലും  വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

DONT MISS
Top