തീര്‍ത്ഥാടക സുരക്ഷയടക്കം വന്‍ സജജീകരണങ്ങളായി വിശുദ്ധ റമദാനെ സ്വീകരിക്കാനൊരുങ്ങി പുണ്യനഗരം

പ്രതീകാത്മകചിത്രം

ജിദ്ദ: വിശുദ്ധ റമദാനില്‍ പുണൃ നഗരത്തിലെത്തുന്നവരെ സ്വീകരിക്കാനുള്ള ഒരുക്കം തുടങ്ങി. നിരവധി ശുചീകരണ തൊഴിലാളികളെ ഹറം ശെരീഫും പരിസരങ്ങളും വൃത്തിയാക്കുന്നതിന് നിയോഗിച്ചിട്ടുണ്ട്. തീര്‍ത്ഥാടക സുരക്ഷക്കും വന്‍ സജജികരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പുണൃ നഗരങ്ങളായ വിശുദ്ധ മക്കയിലും മദീനയിലും ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്താറുള്ളത് റമദാന്‍ മാസത്തിലാണ്.

മക്കയിലെത്തുന്ന വിശ്വാസികള്‍ക്ക് കൂടുതല്‍ സൗകരൃങ്ങളൊരുക്കാനാണ് അധികൃതര്‍ ഒരുക്കം തുടങ്ങിയിട്ടുള്ളത്. തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കായി വിവിധ സുരക്ഷാ പദ്ദതികളാണ് സുരക്ഷാ വിഭാഗങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. പദ്ധതികള്‍ കിരീടാവകാശിയും ആഭൃന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ അംഗീകരിച്ചിട്ടുണ്ട്.

വെളിയില്‍നിന്നും മക്കാ നഗരിയില്‍ 25 ലക്ഷത്തോളം വാഹനങ്ങളെത്തുമെന്നാണ് പ്രതീക്ഷ. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും ഹറം പരിസരത്ത് പ്രവേശിക്കുന്നതിനുള്ള സമയക്രമങ്ങള്‍ എന്നിവ ട്രാഫിക്ക് വിഭാഗം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

തീര്‍ത്ഥാടകരുടെ ആരോഗൃ സംരക്ഷണത്തിനായി ആശുപത്രികളിലും മറ്റും വിപുലമായ സൗകരൃങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ആവശൃത്തിനുള്ള കിടക്കകള്‍, മരുന്നുകള്‍, ഡോക്ടര്‍മാരുടെ സേവനം എന്നിവ ഉറപ്പുവരുത്തിയിട്ടുണ്ട്. ഹറമില്‍ ജലലഭൃത ഉറപ്പുവരുത്തുന്നതിന് ആവശൃമായ സജജീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നാളെ റമദാന്‍ മാസപ്പിറവി ദര്‍ശിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. നാളെ ശവ്വാല്‍ മാസപ്പിറവി കണ്ടാല്‍ വെള്ളിയാഴ്ച മുതലായിരിക്കും റമദാന്‍ മാസത്തിന് തുടക്കമാവുക. നാളെ മാസപ്പിറവി കണ്ടില്ലെങ്കില്‍ ശനിയാഴ്ച മുതല്‍ വൃതാനുഷ്ഠാനത്തിന് തുടക്കം കുറിക്കും.

DONT MISS
Top