ജോലിയില്‍ നിന്നും പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് കോട്ടയം റബര്‍ ബോര്‍ഡ് ഓഫീസിന് മുന്നില്‍ അഞ്ച് പേരുടെ ആത്മഹത്യാ ഭീഷണി

റബര്‍ ബോര്‍ഡ് ഓഫീസിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്നവര്‍

കോട്ടയം: റബര്‍ ബോര്‍ഡ് മേഖല ഓഫീസുകള്‍ അടച്ച് പൂട്ടുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ജോലിയില്‍ നിന്നും പിരിച്ച് വിട്ടതില്‍ പ്രതിഷേധിച്ച് അഞ്ച് പേര്‍ കോട്ടയത്തെ റബര്‍ ബോര്‍ഡ് ഓഫീസിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി. പെന്‍ഷനേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷനും കോണ്‍ഗ്രസും പ്രതിഷേധ മാര്‍ച്ചും ഉപരോധവും നടത്തി.

റബര്‍ ബോര്‍ഡിന് മുന്നിലെ പ്രതിഷേധം

കര്‍ഷകരെ ദുരിതത്തിലാക്കി മേഖല ഓഫീസുകള്‍ പൂട്ടുന്നതില്‍ പ്രതിഷേധിച്ച് ശക്തമായ പ്രതിഷേധ പരിപാടികളാണ് അരങ്ങേറിയിത്. മാന്നാനത്തെ ടിഎസ്ആര്‍ ഓഫീസില്‍ നിന്ന് 41 താല്‍ക്കാലിക ജീവനക്കാരെ പിരിച്ച് വിട്ടതിനെ തുടര്‍ന്നാണ് 5 പേര്‍ റബര്‍ ബോര്‍ഡ് ഓഫീസിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.

പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ മുടങ്ങിയതിനെ തുടര്‍ന്ന് പെന്‍ഷനേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷനും റബര്‍ ബോര്‍ഡ് ഉപരോധിച്ചു. ഇതിനിടെ കെപിസിസിയും പ്രതിഷേധ മാര്‍ച്ച് നടത്തി. കോര്‍പ്പറേറ്റുകളെ സഹായിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് എം എം ഹസന്‍ പറഞ്ഞു. വരും ദിവസങ്ങളിലും ശക്തമായ പ്രതിഷേധം തടത്താന്‍ വിവിധ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

DONT MISS
Top