കശുവണ്ടി വ്യവസായത്തിന്റെ ഉന്നമനത്തിനായി കാഷ്യു ബോർഡ് രൂപീകരിക്കുമെന്ന് മന്ത്രി മെഴ്സിക്കുട്ടിയമ്മ

ഫയല്‍ ചിത്രം

തിരുവനന്തപുരം : കശുവണ്ടി വ്യവസായത്തിന്റെ ഉന്നമനത്തിനായി കാഷ്യു ബോർഡ് രൂപീകരിക്കുമെന്ന് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ. ചെറുകിട കമ്പനികളെ സഹായിക്കാൻ തോട്ടണ്ടി ഇറക്കുമതിക്കായി പ്രത്യേക കമ്പനി രൂപീകരിച്ചെന്നും മന്ത്രി അറിയിച്ചു. കശുവണ്ടി തൊഴിലാളികളുടെ പെൻഷൻ വെട്ടിക്കുറച്ചുവെന്ന പ്രതിപക്ഷ ആരോപണം തെറ്റാണെന്നും മെഴ്സിക്കുട്ടിയമ്മ അറിയിച്ചു. ഒരു മുതലാളിയുമായും സർക്കാർ അനാവശ്യ സന്ധിയിൽ ഏർപ്പെട്ടിട്ടില്ലെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസിന് മറുപടി നൽകവെ മന്ത്രി വ്യക്തമാക്കി.

കശുവണ്ടി മേഖലയിലെ പ്രതിസന്ധി സഭനിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. പി.ടി തോമസ് എംഎൽഎയാണ് നോട്ടീസ് നൽകിയത്. തൊഴിലാളികളെ സഹായിക്കാനല്ല ദുരിതത്തിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്ന് പി ടി തോമസ് എംഎൽഎ ആരോപിച്ചു.

സ്കൂളുകൾ തുറക്കാറായിട്ടും കശുവണ്ടി ഫാക്ടറികൾ അടഞ്ഞുകിടക്കുന്നത് മൂലം വലിയ പ്രതിസന്ധി നിലനിൽക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സൗജന്യ റേഷൻ ഉൾപ്പെടെയുള്ള ആശ്വാസ നടപടികൾ ഉണ്ടാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

മന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

DONT MISS
Top