ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ വിചാരണ ഇന്ന് തുടങ്ങും; വിചാരണ നടക്കുന്നത് ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയില്‍

ഫയല്‍ ചിത്രം

ലഖ്‌നൗ : ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ വിചാരണ ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയില്‍ ഇന്ന് ആരംഭിക്കും. കേ​സി​ൽ ദി​വ​സ​വും വാ​ദം കേ​ൾ​ക്കാ​നും ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി വി​ധി പു​റ​പ്പെ​ടു​വി​ക്കാ​നും ഏ​പ്രി​ൽ 19ന്​ ​സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

കേ​സി​ലെ പ്ര​തി​ക​ളാ​യ അ​ഞ്ച്​ വിശ്വഹിന്ദു പരിഷത്ത്  നേ​താ​ക്ക​ൾ​ക്ക്​ ക​ഴി​ഞ്ഞ​ദി​വ​സം പ്രത്യേ​ക കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. രാം​വി​ലാ​സ്​ വേ​ദാ​ന്തി, ച​മ്പ​ത്​ റാ​യി, വൈ​കു​ണ്ഡ്​​ലാ​ൽ ശ​ർ​മ, മ​ഹ​ന്ത്​ നൃ​ത്യ​ഗോ​പാ​ൽ ദാ​സ്, ധ​ർ​മ​ദാ​സ്​ മ​ഹാ​രാ​ജ്​ എ​ന്നി​വ​ർ​ക്കാ​ണ്​ കോടതി ജാമ്യം അനുവദിച്ചത്. കേസിലെ ആറു പ്രതികള്‍ക്കെതിരെ കോടതി സമന്‍സ് അയച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അഞ്ചു പ്രതികളും കോടതിയില്‍ ഹാജരായി ജാമ്യമെടുത്തത്. അതേസമയം ആറാമത്തെ പ്രതിയായ സതീഷ് പ്രധാന്‍ ഒളിവിലാണ്.

അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ മസ്ജിദ് തകര്‍ത്തതിന് കണ്ടാല്‍ അറിയുന്ന കര്‍സേവകര്‍ക്ക് എതിരെ എടുത്ത കേസിന്റെ (197/ 1992) വിചാരണയാണ് ലഖ്നൗ കോടതിയില്‍ നടക്കുന്നത്. ബാബറി മസ്ജിദ് തകര്‍ക്കുന്നതിന് ഗൂഢാലോചന നടത്തിയതിനും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതിനും അദ്വാനി ഉള്‍പ്പടെ 20 പേര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിന്റെ (198/1992) വിചാരണ റായ്ബറേലി കോടതിയിലുമാണ് നടക്കുന്നത്.

എന്നാൽ രണ്ടു കേസുകളും ഒന്നിച്ചുചേര്‍ത്ത് ലഖ്‌നൗവിലെ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടത്തണം എന്നായിരുന്നു സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്. ജഡ്ജിക്ക് ബോധ്യപ്പെടുന്ന കാരണങ്ങള്‍ ഇല്ലാത്തപക്ഷം വാദംനീട്ടിവെക്കണമെന്ന ആവശ്യം പരിഗണിക്കരുത് എന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു. സി ബി ഐ പ്രത്യേക കോടതി ജഡ്ജി എസ്. കെ യാദവിനെ വിചാരണ പൂർത്തിയാകുന്നത് വരെ മാറ്റരുത് എന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയ 13 നേതാക്കള്‍ക്കെതിരായ ഗൂഢാലോചനാ കുറ്റം നിലനില്‍ക്കുമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇവരെ വെറുത വിട്ട അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സിബിഐയാണ് കോടതിയെ സമീപിച്ചത്. എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി , ഉമാ ഭാരതി തുടങ്ങി 13 പേര്‍ക്കെതിരെ ഗൂഢാലോചന കുറ്റം പുന:സ്ഥാപിക്കണം എന്നായിരുന്നു സിബിഐ ആവശ്യപ്പെട്ടത്.

ജസ്റ്റിസുമാരായ പിസി ഘോഷ്, ആര്‍എഫ് നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. രണ്ട് വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.  കേസില്‍ എല്ലാദിവസവും വാദം നടത്തണമെന്നും വാദത്തിനിടയില്‍ ജഡ്ജിമാരെ മാറ്റരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, വിചാരണയില്‍ നിന്ന് മുതിര്‍ന്ന ബിജെപി നേതാവ് കല്യാണ്‍ സിംഗിനെ താത്കാലികമായി ഒഴിവാക്കിയിട്ടുണ്ട്. ബാബറി മസ്ജിദ് പൊളിക്കുന്ന സമയത്ത് ഉത്തര്‍പ്രേദസ് മുഖ്യമന്ത്രിയായിരുന്നു കല്യാണ്‍ സിംഗ്. നിലവില്‍ ഗവര്‍ണറായ കല്യാണ്‍ സിംഗ് ആ പദവി ഒഴിയുന്ന മുറയ്ക്ക് വിചാരണ നേരിടണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ക്കുന്നത്. ഇതിനെ തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപത്തില്‍ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്.

DONT MISS
Top