ഫെഡറേഷന്‍ കപ്പ് ഫുട്ബോള്‍ ഫൈനല്‍ ഇന്ന്; മോഹന്‍ബഗാന്‍ ബംഗളൂരു എഫ്സിയെ നേരിടും

ഫയല്‍ ചിത്രം

കട്ടക്ക്:  ഫെഡറേഷന്‍ കപ്പ് ഫുട്ബോളിന്റെ ഫൈനലില്‍ ഇന്ന്.  മോഹന്‍ബഗാനും ബംഗളൂരു എഫ്സിയും  തമ്മിലാണ് കിരീടപ്പോരാട്ടം.  നിലവിലുള്ള ചാമ്പ്യന്‍മാരാണ് ബഗാന്‍. ബരാബതി സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മല്‍സരം.

സെമിഫൈനലില്‍ ഈസ്റ്റ് ബംഗാളിനെ കീഴടക്കിയാണ് ബഗാന്‍ കിരീടം നിലനിര്‍ത്താനെത്തുന്നത്. സെമിയില്‍ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ബഗാന്റെ വിജയം. അതേസമയം ഐ ലീഗ് ചാമ്പ്യന്‍മാരായ ഐസോളിനെ പരാജയപ്പെടുത്തിയാണ് ബംഗളൂരു എഫ്സി ഫൈനലില്‍ കടക്കുന്നത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബംഗളൂരുവിന്റെ ജയം.

ഫെഡറേഷന്‍ കപ്പിലെ 15 ആം കപ്പാണ് ബഗാന്‍ ലക്ഷ്യമിടുന്നത്. സോണി നോര്‍ദെ, കറ്റ്സുമി യൂസ, ബല്‍വന്ത്സിങ്, ഡാരില്‍ഡഫി, ജെജെ ലാല്‍പെഖുല, മലയാളി താരം അനസ് എടത്തൊടിക എന്നിവരാണ് ബഗാന്‍നിരയിലെ കരുത്തര്‍.

ബംഗളൂരുവിന് വേണ്ടി നായകന്‍  സുനില്‍ ഛേത്രിയും മധ്യനിര താരം കാമെറണ്‍ വാറ്റ്സണും ഇന്ന്  കളിക്കില്ല. രണ്ട് മഞ്ഞക്കാര്‍ഡു കണ്ടതിനെ തുടര്‍ന്നാണ് ഫൈനലില്‍ ഇരുവര്‍ക്കും വിലക്ക് വന്നത്. മലയാളി താരം സി കെ വിനീത് ബംഗളൂരു ടീമിന്റെ മുന്നേറ്റ നിരയില്‍ കളിക്കും.

DONT MISS
Top