ബോളിവുഡ് നടി റീമാ ലാഗു അന്തരിച്ചു

റീമാ ലാഗു

മുംബൈ: ബോളിവുഡ് നടി റീമാ ലാഗു (59) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ഇന്നലെ രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

റീമാ ലാഗു

മുംബൈയിലെ നാടക നടിയായിരുന്ന മന്ദാകിനി ഭധാടെയുടെ മകളായി 1958 ലായിരുന്നു റീമയുടെ ജനനം. നയന്‍ ഭധാടെ എന്നായിരുന്നു ആദ്യ പേര്. മറാത്തി നടന്‍ വിവേക് ലാഗുവിനെ വിവാഹം കഴിച്ച ശേഷം റീമാ ലാഗു എന്ന പേര് സ്വീകരിച്ചു. ഇരുവരും തമ്മിലുള്ള ബന്ധം അധിക നാള്‍ നീണ്ടു നിന്നില്ല. മറാത്തി നടി മൃന്‍മയി മകളാണ്.

1980 കളിലാണ് റീമാ സിനിമാ രംഗത്തേക്ക് എത്തുന്നത്.  കുച് കുച് ഹോതാഹേ, ഹം സാത്ത് സാത്ത് ഹെ, വാസ്തവ്, മേം നേ പ്യാര്‍ കിയാ തുടങ്ങിയവ റീമാ അഭിനയിച്ച് ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്. ഹിന്ദി കൂടാതെ മറാത്തി സിനിമകളിലും റീമാ അഭിനയിച്ചു.  ഹിന്ദിയില്‍  ലഭിച്ച  കഥാപാത്രങ്ങളില്‍ അധികവും അമ്മ വേളങ്ങളായിരുന്നു.

DONT MISS
Top