അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ ടിവി സ്റ്റേഷന് നേരെ ചാവേര്‍ ആക്രമണം;  ചാവേര്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക് 

ജലാലാബാദ്: അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ ടി വി സ്റ്റേഷന്‍ സ്ഥിതിചെയ്യുന്ന കെട്ടിടത്തിന് നേരെ ചാവേര്‍ ആക്രമണം. രണ്ട് സിവിലിയന്മാരും ഒരു പൊലീസ് ഉദ്യോഗസ്ഥനും മൂന്ന് ചാവേറുകളും ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. ജലാലാബാദില്‍ സ്ഥിതി ചെയ്യുന്ന ചാനലിന് നേരെയായിരുന്നു ആക്രമണം. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പതിനാറോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. എകെ 47 മായെത്തിയ ആക്രമികള്‍ ചാനലിനുള്ളില്‍ പ്രവേശിച്ച ശേഷം ആക്രമണം നടത്തകയായിരുന്നു. ആക്രമികളില്‍ രണ്ട് പേര്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. തുടര്‍ന്ന് കൂടുതല്‍ സേനാംഗങ്ങള്‍ സ്ഥലത്തെത്തി ആക്രമികള്‍ക്ക് നേരെ പ്രത്യാക്രമണം നടത്തി. ഇത് മണിക്കൂറുകളോളം നീണ്ടു. സംഭവത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഭീകരര്‍ ഏറ്റെടുത്തു.

DONT MISS
Top