“ഹിതൊക്കെയെന്ത്!” ഹാര്‍ഡ്‌ലി ഡേവിഡ്‌സണില്‍ ഒറ്റയടിക്ക് 2000 കിലോമിറ്റര്‍; സ്ത്രീകള്‍ വീട്ടില്‍നിന്ന് പുറത്തുവരണമെന്ന് നേവിയുടെ സ്വന്തം യാത്രക്കാരി

പൂജ രജ്പുത്

ഹാര്‍ഡ്‌ലി ഡേവിഡ്‌സണില്‍ ലോകം കാണുകയാണ് പൂജ രജ്പുത് എന്ന നേവി ഉദ്യോഗസ്ഥ. വെറുതെ നാടുകാണാന്‍ വേണ്ടി മാത്രമല്ല ഈ യാത്ര, ഒരു ശക്തമായ സന്ദേശവും കൂടി പകരാനാണ്. സ്ത്രീ ശാക്തീകരണമാണ് ഇതുകൊണ്ട് നേവിയുടെ സ്വന്തം യാത്രക്കാരി ഉദ്ദേശിക്കുന്നത്. സ്ത്രീകള്‍ വീടിന് വെളിയില്‍ വന്ന് ഇത്തരം കാര്യങ്ങള്‍ ചെയ്യണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതുകൊണ്ടുതന്നെ ചില മുന്നൊരുക്കങ്ങള്‍ ഇതില്‍ ആവശ്യമുണ്ട്. കാരണം ഇങ്ങനെ ഒരു യുവതി ചെയ്യുന്നതുകണ്ടാല്‍ സദാചാര പൊലീസ് എങ്ങനെ സഹിക്കും? കത്തിയും ഇരുമ്പുവടിയും കുരുമുളക് സ്‌പ്രേയും എപ്പോഴും കയ്യില്‍ കരുതും. നാവിക സേനയിലെ പരിശീലനം ഇത്തരം കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ സഹായകമായെന്നും പൂജ പറയുന്നു.

ഇക്കഴിഞ്ഞ ഏപ്രില്‍ 8 മുതല്‍ 15 വരെ ഒന്നു കറങ്ങാന്‍ ഇറങ്ങിയ പൂജ കറക്കം നിര്‍ത്തിയത് വെറും 2000 കിലോമീറ്റര്‍ ചുറ്റിയാണ്. ഗോവയില്‍ തുടങ്ങിയ പൂജ കേരളത്തിലുമെത്തി. കോഴിക്കോടും മുഴുപ്പിലങ്ങാടിയിലും ഹാര്‍ഡ്‌ലി ഡേവിഡ്‌സണ്‍ പറപറന്നു. ഊട്ടി ഹെയര്‍പിന്‍ വളവുകള്‍ ഡ്രൈവിംഗ് കഴിവുകള്‍ പരീക്ഷിച്ചു. ഇതൊന്നും പൂജ രജ്പുതിനെ പിന്നോട്ടടിച്ചില്ല. അവര്‍ യാത്ര തുടങ്ങുന്നതേയുള്ളൂ.

DONT MISS
Top