മിഠായി തെരുവ് സൗന്ദര്യവത്കരണ് പ്രവര്‍ത്തികള്‍ ജൂലായില്‍ പൂര്‍ത്തിയാകും

കോഴിക്കോട്:കാത്തിരിപ്പിന് ഒടുവില്‍ മിഠായി തെരുവ് സൗന്ദര്യവത്കരണ് പ്രവര്‍ത്തികള്‍ ജൂലായില്‍ പൂര്‍ത്തിയാകും.മിഠായിതെരുവ് നവീകരണം സംബന്ധിച്ച് കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന വ്യാപാരികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.എസ്.കെ. പൊറ്റെക്കാട്ടിന്റെ പ്രതിമ മുതല്‍ മേലെപ്പാളയം റോഡുവരെയുള്ള 450 മീറ്റര്‍ആണ് ഇന്‍ര്‍ലോക്ക് പാകി ആദ്യഘട്ടത്തില്‍ മനോഹരമാക്കുന്നത്.

മേയ് രണ്ടിനാണ് പ്രവര്‍ത്തികള്‍ ആരംഭിച്ചത്.ജൂലായ് അവസാന വാരത്തോടെ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കും.വൈദ്യുതി,ടെലിഫോണ്‍ കേബിളുകള്‍ മാറ്റി ഭൂഗര്‍ഭലൈന്‍ വഴിയാക്കുന്ന പ്രവര്‍ത്തികള്‍ നടന്ന് വരികയാണ് .ജലഅതോറിറ്റിയുടെ കുടിവെള്ള പൈപ്പുകളും മാറ്റിസ്ഥാപിക്കും.വിനോദ സഞ്ചാരവകുപ്പിന്റെ 3.64 കോടി രൂപ ചെലവഴിച്ചാണ് പദ്ധതിനടപ്പാക്കുന്നത്.ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് ചുമതല.

പദ്ധതിയുടെ ഭാഗമായുള്ള നിര്‍മാണ പ്രവൃത്തികളെല്ലാം കച്ചവടക്കാര്‍ക്ക് ബൂദ്ധിമുട്ടില്ലാത്ത തരത്തിലാണ് പൂര്‍ത്തികരിക്കുന്നത്.മിഠായിത്തെരുവ് പൈതൃകത്തെരുവായി സൗന്ദര്യവത്കരിക്കാന്‍ വിനോദസഞ്ചാരവകുപ്പ് നേരത്തെ പദ്ധതി തയാറാക്കിയിരുന്നു.കടകളുടെ മുന്‍ഭാഗം ഒരേ രൂപത്തിലാക്കി മേല്‍ക്കൂരകള്‍ക്ക് പൈതൃക സ്വഭാവം നല്‍കി സൗന്ദര്യ വത്കരിക്കാനാണ് പദ്ധതി.

ഇതിന്റെ രൂപരേഖ തയ്യാറാക്കി വ്യാപാര സ്ഥാപനങ്ങള്‍ക്ക് നല്‍കും.എസ്.കെ പൊറ്റക്കാട് ജംഗ്ഷനിലും റെയില്‍വെ സേറ്റഷന്‍ ജംഗ്ഷനിലും ആകര്‍ഷകമായ ഗെറ്റുകള്‍ സ്ഥാപിക്കും.കൂടാതെ തെരുവിന്റെ ഇരു വശങ്ങളിലും ചിത്രത്തൂണുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന അലങ്കാര വിളക്കുകള്‍ സ്ഥാപിക്കാനും തീരുമാനമായി.അതെ സമയം ഇന്നലെ സംയുക്ത ഉദ്യോഗസ്ഥ സംഘം 710 കടകളി്ല്‍ നടത്തിയ പരിശേധനയില്‍ സുരക്ഷ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്താത്ത 223 കടകള്‍ അടച്ചു പൂട്ടാന്‍ നോട്ടീസ് നല്‍കി.

DONT MISS
Top