കടവത്തൊരു തോണിപ്പാട്ടും പാടി ‘പൂമരം’ വൈറലായി; കാളിദാസന് കൈയ്യടിച്ച് യുട്യൂബും

കടവത്തൊരു തോണിപ്പാട്ടും പാടി എബ്രിഡ് ഷൈനിന്റെ കാമ്പസ് ചിത്രമായ ‘പൂമരം’ത്തിലെ രണ്ടാമത്തെ ഗാനം യൂട്യൂബില്‍ ട്രെന്‍ഡിംഗില്‍ ഒന്നാമത്. കാര്‍ത്തിക് ആലപിച്ചിരിക്കുന്ന ‘കടവത്തൊരു തോണി’ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ കേരളം ഏറ്റുപാടി തുടങ്ങി.

കാളിദാസ് ജയറാം അഭിനയിച്ച ഈ ഗാനത്തിന് വെറും മൂന്നു ദിവസത്തിനുള്ളില്‍ ആറ് ലക്ഷത്തിലധികം വ്യൂസ് ആണ് ലഭിച്ചത്. കാര്‍ത്തിക് ആലപിച്ചിരിക്കുന്നു ഗാനം അജീഷ് ദാസനാണ് രചിച്ചത്. ലീല എല്‍ ഗിരിക്കുട്ടന്റേതാണ് സംഗീതം.

വലിയ പ്രേക്ഷകാഭിപ്രായവുമായി യൂട്യൂബില്‍ ട്രെന്‍ഡിംഗ് ആയ ഗാനം സോഷ്യല്‍ മീഡിയയിലും ഇതിനോടകം വൈറലായി കഴിഞ്ഞു.

എബ്രിഡ് ഷൈൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പൂമരം’ത്തിലൂടെ കാളിദാസ് ജയറാം മലയാളത്തില്‍ നായകനായി അരങ്ങേറുകയാണ്. മീര ജാസ്മിനും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം ജ്ഞാനം നിർവഹിച്ചിരിക്കുന്നു. Muzik247 (മ്യൂസിക്247)നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ. Lime Light Cinemas (ലൈം ലൈറ്റ് സിനിമാസ്)ന്റെ ബാനറിൽ ഡോ.പോള്‍ വര്‍ഗ്ഗീസും എബ്രിഡ് ഷൈനും ചേർന്നാണ് ‘പൂമരം’ നിർമിച്ചിരിക്കുന്നത്.

DONT MISS
Top