ജന്മദിനാഘോഷത്തിനിടെ ആകാശത്തേക്ക് വെടിയുതിര്‍ത്ത് 22 കാരന്‍; വീഡിയോ വൈറലായതോടെ കുടുങ്ങി; വീഡിയോ

ഹൈദരാബാദ്: ആകാശത്തേക്ക് വെടിയുതിര്‍ത്ത് ജന്മദിനം ആഘോഷിച്ച 22 കാരന്‍ പൊലീസ് പിടിയില്‍. പിസ്റ്റല്‍ ഉപയോഗിച്ച് ആകാശത്തേക്ക് നിരന്തരം വെടിയുതിര്‍ത്തി ആഘോഷം നടത്തിയ ഹൈദരാഹാദ് സ്വദേശി മിസ്ര ഇബ്രാഹിമാണ് പൊലീസില്‍ പിടിയിലായത്. ഇതിന്റെ ദൃശ്യങ്ങള്‍ മിശ്ര സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇത് വൈറലായതോടെയാണ് യുവാവ് കുടുങ്ങിയത്.

മെയ് അഞ്ചിനായിരുന്നു മിശ്രയുടെ ജന്മദിനം. ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധിയാളുകള്‍ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തി. ആഘോഷങ്ങള്‍ മുറുകിയപ്പോള്‍ പിസ്റ്റള്‍ ഉപയോഗിച്ച് ആകാശത്തേക്ക് നിരവധി തവണ മിശ്ര വെടിയുതിര്‍ത്തു. ഇതിന്റെ ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ പകര്‍ത്തി ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്യുകയായിരുന്നു.

മിശ്രയ്ക്കും തോക്കുടമയ്ക്കുമെതിരെ 1959 ലെ ആയുധ നിയമപ്രകാരം കേസെടുത്തതായി ഫലക്‌നുമ അസിസ്റ്റന്റ് കമ്മീഷണര്‍ താജുദ്ദീന്‍ പറഞ്ഞു. തോക്കിന് ലൈസന്‍സ് ഉണ്ടെങ്കിലും പൊതു ഇടത്ത് ഉപയോഗിച്ചത് നിയമവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

DONT MISS
Top