കേരളത്തിലും റാന്‍സംവെയര്‍ സൈബര്‍ ആക്രമണം; വയനാട്ടിലും പത്തനംതിട്ടയിലും കമ്പ്യൂട്ടറുകള്‍ തകരാറിലായി

കലകല്‍പ്പറ്റ: ലോകത്തെ ഞെട്ടിച്ച സൈബര്‍ ആക്രമണത്തിന് കേരളവും ഇരയാവുന്നുവെന്ന് സൂചനകള്‍. വയനാട് തരിയോട് പഞ്ചായത്ത് ഓഫീസിലെ നാലോളം കമ്പ്യൂട്ടറുകള്‍ തകരാറിലായി. സൈബര്‍ ആക്രമണം നടന്നതായാണ് പ്രഥമിക സൂചനകള്‍. കമ്പ്യൂട്ടറിലെ എല്ലാ ഫയലുകളും നശിപ്പിക്കപ്പെട്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ഫയലുകള്‍ ഓപ്പണ്‍ ചെയ്യാനോ റിക്കവര്‍ ചെയ്യാനോ സാധിക്കാത്ത അവസ്ഥയാണുള്ളത്.

അവധിക്ക് ശേഷം ഇന്ന് ഓഫീസിലെത്തിയപ്പോഴാണ് സംഭവം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. കമ്പ്യൂട്ടര്‍ തുറന്ന് ഫയലുകള്‍ ലഭിക്കണമെങ്കില്‍ പണം നല്‍കണമെന്ന സന്ദേശമാണ് ഇപ്പോള്‍ കമ്പ്യൂട്ടറുകളില്‍ തെളിയുന്നത്.പത്തനംതിട്ട കോന്നി അരുവാപ്പുലം പഞ്ചായത്തിലെ കമ്പ്യൂട്ടറുകളിലും വൈറസ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

300 ഡോളറാണ് ആവശ്യപ്പെടുന്നത്. ഇത് ബിറ്റ് കോയിന്‍ രൂപത്തില്‍ നല്‍കണമെന്നാണ് ആവശ്യം. ഇത് ഓണ്‍ലൈനായി അടച്ചാല്‍ മാത്രമേ ഫയലുകള്‍ ഉടമസ്ഥന് തിരിച്ചു ലഭിക്കൂ.

വരും ദിവസങ്ങളില്‍ സൈബര്‍ ആക്രമണം വര്‍ധിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സൈബര്‍ ആക്രമണം ബാധിച്ച കമ്പ്യൂട്ടറുകളുടെ എണ്ണം ഒന്നര ലക്ഷത്തോളമെന്നാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ഇപ്പോള്‍ അത് രണ്ടര ലക്ഷത്തിലധികമായി വര്‍ധിച്ചതായാണ് കണക്കുകള്‍.

പഴയ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന എല്ലാ ബാങ്കുകളും ജാഗ്രത പുലര്‍ത്തണമെന്നു സൈബര്‍ സുരക്ഷ ഉറപ്പാക്കണമെന്നും ആര്‍ബിഐ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. എടിഎമ്മുകള്‍ പ്രവര്‍ത്തിക്കരുതെന്നും സിസ്റ്റം അപ്‌ഡേറ്റിനു ശേഷം മാത്രമേ ഉപയോഗിക്കാവൂമെന്നും ആര്‍ബിഐ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രണ്ട് ദിവസങ്ങള്‍ക്കു മുന്‍പ് ലോകത്തെ ഞെട്ടിച്ച സൈബര്‍ ആക്രമണത്തിനു പിന്നാലെ വരും ദിവസങ്ങളില്‍ ആക്രമണം ശക്തമാവുമെന്ന മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ധര്‍ രംഗത്തെത്തിയിരുന്നു. യൂ​റോ​പ്പി​ലെ പ്ര​മു​ഖ സു​ര​ക്ഷ ഏ​ജ​ൻ​സി ​യൂ​റോ​പോ​ളാണ് മു​​ന്ന​റി​യി​പ്പ്​ ന​ൽ​കിയത്. അ​വ​ധി ക​ഴി​ഞ്ഞ്​ തി​ങ്ക​ളാ​ഴ്​​ച പു​തി​യ പ്ര​വൃ​ത്തി​ദി​നം ആ​രം​ഭി​ക്കു​ന്ന​തോ​ടെ ശ​ക്​​ത​മാ​യ ആ​ക്ര​മ​ണ​ത്തി​ന്​ സാ​ധ്യ​ത​യു​ണ്ടെ​ന്നാണ് മുന്നറിയിപ്പ്.

വീണ്ടും ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് സൈബര്‍ സുരക്ഷാ റിസര്‍ച്ചര്‍ മല്‍വേര്‍ ടെകും അഭിപ്രായപ്പെട്ടിട്ടുണ്ട്. കംപ്യൂട്ടറുകള്‍ തകരാറിലാക്കുന്ന പ്രോഗ്രാമുകളുടെ പുതിയ വേര്‍ഷനാണ് ആക്രമണത്തിന് വിനിയോഗിച്ചത്. എന്നാല്‍ തുടര്‍ ആക്രമണം ഇതിലും പുതിയ വേര്‍ഷനുകള്‍ ഉപയോഗിച്ചായിരിക്കുമെന്നും സൈബര്‍ സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ വൈറസുകള്‍ മൈക്രോസോഫ്റ്റ്, വിന്‍ഡോസ് സിസ്റ്റങ്ങളെയാണ് കൂടുതല്‍ തകരാറിലാക്കുക എന്നും ഇവര്‍ പറയുന്നു.

സ​മീ​പ​കാ​ല​ത്ത്​ ലോ​കം ക​ണ്ട ഏ​റ്റ​വും വ​ലി​യ സൈ​ബ​ർ ആ​ക്ര​മ​ണമായിരുന്നു കഴിഞ്ഞദിവസം നടന്നത്. ബ്രിട്ടനും അമേരിക്കയും റഷ്യയുമടക്കം 150 രാജ്യങ്ങളിലെ ലക്ഷക്കണക്കിന് സ്ഥാപനങ്ങളാണ് സൈബര്‍ ആക്രമണത്തില്‍ താറുമാറായത്. ബ്രിട്ടനിലെ ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറായി. റഷ്യന്‍ ആഭ്യന്തര മന്ത്രാലയത്തെയും ആക്രമണം പ്രതികൂലമായി ബാധിച്ചു.

സൈബര്‍ ആക്രമണത്തില്‍ 150 രാജ്യങ്ങളിലെ 1,25,000 കമ്പ്യൂട്ടറുകള്‍ ഇരയായതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ടുലക്ഷംപേര്‍ സൈബര്‍ ആക്രമണത്തിന് ഇരയായെന്ന് യൂറോപ്യന്‍ യൂണിയന്റെ സുരക്ഷ ഏജന്‍സിയായ യൂറോപോള്‍ ഡയറക്ടര്‍ റോബ് വെയിന്‍റൈറ്റ് പറഞ്ഞു. ആക്രമണത്തിന് ഇരയായവരില്‍ ഭൂരിഭാഗവും ബിസിനസ്, കോര്‍പറേറ്റ് കമ്പനികളാണെന്നും അദ്ദേഹം പറഞ്ഞു. വൈറസ് പടരുന്നത് തടയാന്‍ സാങ്കേതികസഹായം സ്വീകരിക്കാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ സുരക്ഷാവിഭാഗം അറിയിച്ചു.

‘വാ​ണാ​ക്രൈ’ എന്ന വൈറസ്​ ബാ​ധി​ച്ച ക​മ്പ്യൂ​ട്ട​ർ ശൃം​ഖ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പു​നഃ​സ്​​ഥാ​പി​ക്കു​ന്ന ദൗ​ത്യം യു​ദ്ധ​കാ​ലാ​ടി​സ്​​ഥാ​ന​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഫയലുകള്‍ തിരികെ ലഭിക്കാന്‍ പണം ആവശ്യപ്പെടുന്ന റാന്‍സംവെയര്‍ ആക്രമണമാണ് ഉണ്ടായത്. 300 ഡോളര്‍(19000 രൂപ) മുതല്‍ 600 ഡോളര്‍ (38000) വരെയാണ് ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടത്.

ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിന്‍ വഴി പണം കൈമാറ്റം ചെയ്യാനാണ് ഇവരുടെ നിര്‍ദ്ദേശം. ആക്രമണ ശേഷം ബിറ്റ്‌കോയിന്‍ വഴി വന്‍തോതില്‍ പണം കൈമാറ്റം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതേ സമയം അമേരിക്കയുടെ സുരക്ഷ ഏജന്‍സിയായ എന്‍ എസ്എയാണ് ഹാക്കിംഗിന് പിന്നിലെന്നാണ് മുന്‍ സിഐഎ ഉദ്യോഗസ്ഥനായ എഡ്വേര്‍ഡ് സ്‌നോഡന്‍ ആരോപിക്കുന്നത്‌.

രാജ്യസുരക്ഷ അടക്കമുള്ള തന്ത്രപ്രധാന രഹസ്യങ്ങള്‍ കംപ്യൂട്ടര്‍ സിസ്റ്റങ്ങളില്‍ സൂക്ഷിക്കുന്നതിനെ മൈക്രോസോഫ്റ്റ് പ്രസിഡന്റും ലീഗല്‍ ഓഫീസറുമായ ബ്രോഡ് സ്മിത്ത് വിമര്‍ശിച്ചു. ലോകത്തെ സര്‍ക്കാരുകള്‍ ഉണര്‍ന്ന് ചിന്തിക്കേണ്ട സമയമാണിത്. മൈക്രോസോഫ്റ്റ് കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തിറക്കിയ വിന്‍ഡോസ് അപ്ഡേഷന്‍ ഇത്തരം ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ്. എന്നാല്‍ ഭൂരിഭാഗം പേരും ഇത് ഉപയോഗിച്ചിട്ടില്ല എന്നതാണ് പ്രശ്നം രൂക്ഷമാകാന്‍ കാരണമെന്നും ബ്രാഡ് സ്മിത്ത് പറഞ്ഞു.

DONT MISS
Top