ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ ഉള്‍പ്പെടെയുളള സംഘം ഇന്ത്യയിലേക്ക് മടങ്ങാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സുരക്ഷ ഏജന്‍സി

പ്രതീകാത്മ ചിത്രം

ദില്ലി: അഫ്ഗാനിസ്ഥാനിലെ ഐ.എസ് കേന്ദ്രത്തിലെത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള സംഘം ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സുരക്ഷാ ഏജന്‍സിയുടെ മുന്നറിയപ്പ്. ഇതിനെ തുടര്‍ന്ന്  രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും  എന്‍.ഐ.എ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.ഇതിനിടയില്‍ ഐ.എസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വാട്‌സാപ്പ് ഗ്രൂപ്പുകള്‍ മലയാളികള്‍ക്കിടയില്‍ വ്യപകമായി എത്തുന്നുണ്ടെന്നും എന്‍.ഐ.എ കണ്ടെത്തി.

2014ല്‍ മുംബൈയിലെ കല്യാണില്‍ നിന്നും ഐഎസ് കേന്ദ്രങ്ങളിലെത്തിയ നാല് യുവാക്കളില്‍ ഒരാള്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് മൂന്ന് പേര്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. 2015ല്‍ ഇന്ത്യയില്‍ നിന്നും 21 പേര്‍ ഐഎസില്‍ ചേരുകയും ആറ് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പിന്നീട് ഇവരില്‍ രണ്ട് പേര്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തി.

കേരളത്തില്‍ നിന്നും 2016ല്‍ 21 പേരാണ് അഫ്ഗാനിസ്ഥാനിലെ ഐഎസ് ക്യാംപിലെത്തിയത്.
ഇവരില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ദേശീയ സുരക്ഷ ഏജന്‍സി വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയത്. കൂടാതെ യുഎഇ, സൗദി അറേബ്യ, ഇറാന്‍, ടര്‍ക്കി എന്നീ എംബസികള്‍ക്ക് പുതിയ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകളുമായെത്തുന്നവരെ സൂക്ഷമ പരിശോധനക്ക് വിധേയരാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാജ്യത്ത് 200 ഓളം പേര്‍ക്ക് ഐഎസുമായി ബന്ധമുള്ളതായും കേന്ദ്ര ഏജന്‍സികള്‍ക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. ഇതിനിടയില്‍ ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി മലയാളി ള്‍ക്കിടയിലുണ്ടാക്കിയ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ 12 ഓളം ശബ്ദ സന്ദേശങ്ങള്‍ ഇതിനകം എത്തിയതായും എന്‍ഐഎ കണ്ടെത്തി.

DONT MISS
Top