മാഡ്രിഡ് ഓപ്പൺ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം റൊമേനിയയുടെ സിമോണ ഹാലെപ്പിന്

സിമോണ ഹാലെപ് ട്രോഫിയുമായി

മാഡ്രിഡ് :  മാഡ്രിഡ് ഓപ്പൺ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം റൊമേനിയയുടെ സിമോണ ഹാലെപ്പിന്. ഫ്രഞ്ച് താരം ക്രിസ്റ്റിന മ്ലാഡിനോവിച്ചിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് തോൽപ്പിച്ചാണ് ഹാലെപ് കിരീടം ചൂടിയത്. സ്കോര്‍ 7-5, 6-7, 6-2.

മൂന്നുമണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് നിലവിലെ ചാമ്പ്യനായ ഹാലെപ്പ് ക്രിസ്റ്റീനയെ പരാജയപ്പെടുത്തിയത്. 2013 ല്‍ സെറീന വില്യംസ് കിരീടം നിലനിര്‍ത്തിയതിന് ശേഷം, മാഡ്രിഡ് ഓപ്പണ്‍ കിരീടം നിലനിര്‍ത്തുന്ന താരമാണ് സിമോണ ഹാലെപ്പ്.


റൊമാനിയന്‍ ഫെഡറേഷന്‍ കപ്പ് ക്യാപ്ടന്‍ ഇലിയ നടാഷെയുടെ സാന്നിധ്യം തന്റെ വിജയത്തിന് കരുത്ത് പകര്‍ന്നതായി വിജയത്തിന് ശേഷം ഹാലെപ്പ് പറഞ്ഞു. അതേസമയം ട്രോഫി വിതരണം ചെയ്യുന്ന വേദിയില്‍ നടാഷെ എത്തിയതിനെ വിമര്‍ശിച്ച് വനിതാ ടെന്നീസ് അസോസിയേഷന്‍ മേധാവി സ്റ്റീവ് സിമോണ്‍ രംഗത്തെത്തി. ഫെഡറേഷന്‍ കപ്പിനിടെ ബ്രിട്ടീഷ് താരങ്ങളോട് മോശമായി പെരുമാറിയതിന് നടാഷെയ്ക്കെതിരെ ടെന്നീസ് അസോസിയേഷന്‍ അന്വേഷണം നടത്തിവരികയാണ്.

DONT MISS
Top