കടവത്തൊരു തോണിയിരിപ്പൂ ഗാനവുമായി കാളിദാസ് ജയറാം; പൂമരത്തിലെ രണ്ടാം ഗാനമെത്തി

ഗാനത്തില്‍നിന്ന്‌

നടന്‍ ജയറാമിന്റെ മകന്‍ കാളിദാസ് നായകനായെത്തുന്ന പൂമരത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ”കടവത്തൊരു തോണി” എന്ന് തുടങ്ങുന്ന ഗാനം പൂമരത്തിന്റെ സംവിധായകന്‍ എബ്രിഡ് ഷൈനും, നായകന്‍ കാളിദാസ് ജയറാമും തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചു.  പൂമരത്തിലെ ആദ്യ പാട്ടിന് പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. ആ പാട്ടിറങ്ങി ആറ് മാസത്തിനിപ്പുറമാണ് രണ്ടാം ഗാനം പുറത്തിറങ്ങുന്നത്.

പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത് പുതുമുഖ എഴുത്തുകാരന്‍ അജീഷ് ദാസനാണ്.ലീല എല്‍ ഗിരിക്കുട്ടന്റെ വരികള്‍ ആലപിച്ചിരിക്കുന്നത് കാര്‍ത്തിക് ആണ്. പൂമരത്തിലെ ഞാനും ഞാനുമെന്റാളും എന്ന് തുടങ്ങുന്ന ഗാനത്തിന് ലഭിച്ച സ്വീകാര്യത ഈ ഗാനത്തിനും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.

പൂമരത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് പൂമരപ്പാട്ട് പുറത്തിറങ്ങുന്നത്. നവാഗതനായ ഫൈസല്‍ റാസിയാണ് ഗാനത്തിന്റെ സംഗീതവും ആലാപനവും നിര്‍വഹിച്ചിരുന്നത്  ഒരു നാടന്‍ പാട്ടിന്റെ അനുഭവം പകരുന്ന  ഗാനം വളരെ പെട്ടെന്ന് തന്നെ  ആസ്വാദകഹൃദയം നെഞ്ചിലേറ്റിയിരുന്നു.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന  ചിത്രം കാളിദാസ് നായകനാകുന്ന ആദ്യ മലയാള ചിത്രം കൂടിയാണ്. ഒരു സംഘം വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന ചിത്രം മഹാരാജാസ് കോളെജിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഒരു ക്യാപസ് ചിത്രം കൂടിയാണ്.

സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് പൂമരം. തമിഴില്‍ അരങ്ങേറ്റം കുറിച്ച കാളിദാസ് രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. ഒരു പക്ക കഥൈ, മീന്‍ കുഴമ്പും മണ്‍പാനൈയും എന്നീ ചിത്രങ്ങള്‍  തീയറ്ററുകളിലെത്തിയിരുന്നു.

DONT MISS
Top