‘പാവങ്ങള്‍ക്ക് ഭക്ഷണം, കുട്ടികള്‍ക്ക് വസ്ത്രവും പഠനോപകരണങ്ങളും, ഇല്ലെങ്കില്‍ പത്ത് മരം നട്ട് പരിപാലിക്കല്‍’; ഞരമ്പന്മാര്‍ക്കുള്ള ശിക്ഷകള്‍ വെളിപ്പെടുത്തി സൈബര്‍ വാരിയേഴ്‌സ്

‘ശിക്ഷകളുടെ’ ചിത്രങ്ങള്‍ വാരിയേഴ്സ് പങ്കുവെച്ചപ്പോള്‍

കൊച്ചി: കേരളാ സൈബര്‍ വാരിയേഴ്‌സ് എന്ന പേര് കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് ഒരു ആശ്വാസവും മറ്റ് ചിലര്‍ക്ക് ഭയവുമാണ് ഉള്ളിലുണ്ടാകുക. ഭയമുണ്ടാകുന്നവരില്‍ പ്രമുഖമായത് പാക് സൈബറിടങ്ങളിലെ ആളുകള്‍ക്ക് തന്നെയാകും. ജിഷ്ണു വിഷയം മുതല്‍ മേനക ഗാന്ധിവരെയുള്ള കേരള ജനത ഏറ്റെടുത്ത പല വിഷയങ്ങളിലെയും വില്ലന്മാര്‍ക്കും ഭയമുണ്ടാകും. ഈ പറഞ്ഞതിന് കേരളത്തിലുള്ളവര്‍ക്ക് ഒരു ഭയമുണ്ടാകില്ലെന്ന അര്‍ത്ഥവുമില്ല. കേരളത്തിലെ ഒരു കൂട്ടര്‍ക്ക് സൈബര്‍വാരിയേഴ്‌സ് എന്ന് കേട്ടാല്‍ മുട്ടിടിക്കും. അത് പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവര്‍ക്കും ഓണ്‍ലൈന്‍ വ്യഭിചാരത്തിന്റെ ഇടനിലക്കാര്‍ക്കുമായിരിക്കും. അത്തരത്തിലുള്ള ഞരമ്പന്മാര്‍ക്ക് കൊടുത്ത എട്ടിന്റെ പണികളാണ് സൈബര്‍ വാരിയേഴ്‌സ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ആദ്യ കാലത്ത് ഇത്തരത്തിലുള്ളവരുടെ പേരും വിശദാംശങ്ങളും പരസ്യമനാക്കുകയായിരുന്നു ശീലമെങ്കില്‍ പിന്നീട് അവരെ നന്നാക്കുകയെന്ന ലക്ഷ്യത്തിലേക്ക് മാറുകയായിരുന്നു. പെണ്‍കുട്ടികളെ ശല്ല്യം ചെയ്യുകയും െ്രെപവറ്റ് മെസേജുകളിലുടെ പെറ്റുവളര്‍ത്തിയ അമ്മയെ മുതല്‍ സ്വന്തം രക്തമോടുന്ന സഹോദരിമാരൂടെയും സഹപാഠികളുടെയും അയല്‍വാസികളുടെ ഫോട്ടോയും ഫോണ്‍ നമ്പറുകളും ഷെയര്‍ ചെയ്ത് സുഖിക്കുന്ന പലരും ഇന്ന് സോഷ്യല്‍ മീഡിയകളില്‍ സജീവമാണെന്ന് സൈബര്‍ വാരിയേഴ്‌സ് പറയുന്നു. അങ്ങിനെയുള്ള പ്രൊഫൈലുകളും ഗ്രൂപ്പുകളും പേജുകളും തകര്‍ക്കുകയും അതില്‍ നിന്ന് പിന്മാറാത്തവരുടെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവിടുകയും ചെയ്യുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പല ഞെരമ്പന്മാരും പിടിക്കപെട്ടത് അറിഞ്ഞാല്‍ ഇനി ഒരിക്കലും ചെയ്യില്ല എന്നുള്ള വാക്കാണ് തങ്ങളോട് പറയാറുള്ളതെന്നും വാരിയേഴ്‌സ് പറഞ്ഞു. വിവരങ്ങള്‍ പുറത്തു വിടാതിരിക്കാന്‍ വന്‍ തുകകളാണ് പലരും കേരളാ സൈബര്‍ വരിയെര്‍സിനു ഓഫര്‍ ചെയ്യാറുള്ളത്. എന്നാല്‍ ഇത് നിരസിക്കുകയും പകരം അവര്‍ക്ക് മുന്നില്‍ ഒരു നിര്‍ദേശം വെക്കുകയും ചെയ്തുവെന്നും വാരിയേഴ്‌സ് വിവരിക്കുന്നു.

പാവപെട്ട അമ്മമാര്‍ക്ക് 10 ദിവസം മുടങ്ങാതെ ഭക്ഷണം, പാവപെട്ട കുട്ടികള്‍ക്ക് വസ്ത്രവും പഠനോപകരണങ്ങളും, അന്നദാനം തുടങ്ങിയവ ആയിരുന്നു ഈ ‘ശിക്ഷകള്‍’. ഇതിനും കഴിയാത്തവര്‍ക്ക് 10 മരങ്ങള്‍ വെച്ചുപിടിപ്പിച്ച് എല്ലാ മാസവും മുടങ്ങാതെ അതിന്റെ ചിത്രം അയച്ചുതരാനുള്ള നിര്‍ദേശവും വെക്കുകയുണ്ടായിയെന്നും അവര്‍ വിശദീകരിക്കുന്നു. ഒറിജിനല്‍ പുറം ലോകം അറിയും എന്നുള്ള പേടികാരണം തന്നെ ഇവരെല്ലാം പറഞ്ഞ സമയത്തിനുള്ളില്‍ വളരെ കൃത്യമായി മുന്നോട്ടു വെച്ച നിര്‍ദേശം പാലിക്കുകയുണ്ടായിയെന്നും വാരിയേഴ്‌സ് പറയുന്നു. പലരിലും വലിയ മാറ്റങ്ങളാണ് കാണാന്‍ കഴിഞ്ഞത്. ഒരു പ്രാവശ്യം മാത്രം ചെയ്യാനാണ് തങ്ങള്‍ ഇതാവശ്യപെട്ടത്, എന്നാല്‍ പലരും ആവശ്യപെട്ടതിനെക്കാള്‍ കൂടുതല്‍ ചെയ്യുകയും ഇത് ജീവിതാവസാനം വരെ ചെയ്യും എന്ന് വാക്ക് തരികയും ചെയ്തു.

ഇപ്പോള്‍ അവര്‍ക്ക് മനസിലാവുന്നു അമ്മ പെങ്ങന്മാരുടെയും കുടുംബബന്ധങ്ങളുടെയും വില. അറിഞ്ഞോ അറിയാതെയോ ഒരു പെണ്‍കുട്ടിയുടെ നഗ്‌നത സോഷ്യല്‍ മീഡിയ വഴി അവര്‍ക്ക് എത്തിപെട്ടാല്‍, അത് ഷെയര്‍ ചെയ്യാതിരിക്കാനും ഡിലീറ്റ് ചെയ്തു കളയാനും ഇന്ന് അവര്‍ പഠിച്ചുവെന്നും സൈബര്‍വാരിയേഴ്‌സ് പറയുന്നു. ഫേസ് ബുക്ക് ഞരമ്പ് രോഗികളോട് നിങ്ങളുടെ പിന്നാലെ കേരളാ സൈബര്‍ വാരിയെസിന്റെ കണ്ണുകളുണ്ട് എന്ന് ആവര്‍ത്തിച്ച് പറയാനും അവര്‍ തയ്യാറാകുന്നു. തുടങ്ങിയ സെക്‌സ് പേജ് ഗ്രൂപ്പ് പ്രൊഫൈല്‍ തുടങ്ങിയ ഉടന്‍ ഒഴിവാക്കാനും അവര്‍ ആവശ്യപ്പെടുന്നു. അതല്ലെങ്കില്‍ കേരളാ സൈബര്‍ വാരിയെഴ്‌സിനെ ഏതു സമയത്തും പ്രതീക്ഷിച്ചിരിക്കണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ‘ഇത് ഞെരമ്പന്‍മാരോടുള്ള അപേക്ഷയല്ല ഞങ്ങളുടെ ഭീഷണിയാണ് ഒരു ദയാ ദാക്ഷിണ്യം ഞങ്ങളില്‍ നിന്ന് പ്രതീക്ഷിക്കണ്ട’ എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

മുന്‍പ് തന്നെ ഇത്തരം വിഷയങ്ങളിലെ വില്ലന്മാരെ പുറത്തെത്തിച്ചവരെന്ന നിലയില്‍ വാരിയേഴ്‌സ് സുപരിചിതരാണ്. അവരാണ് ഇത്തവണ ഞരമ്പന്മാര്‍ക്കുള്ള ഈ പാഠം പഠിപ്പിക്കലുമായി രംഗത്തെത്തിയത്. അതിനാല്‍ തന്നെ ഈ ശ്രമങ്ങളെ ഇരുകയ്യും നീട്ടിയാണ് നവമാധ്യമങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്.

DONT MISS
Top