‘ആദ്യം ഒരു മുഴുവന്‍ സമയ പ്രതിരോധമന്ത്രിയെ നിയമിക്കൂ’; പ്രധാനമന്ത്രിയോട് ശിവസേന; അതിര്‍ത്തിയില്‍ സൈനികര്‍ കൊല്ലപ്പെടുമ്പോഴും കേന്ദ്രത്തിന് നിസ്സംഗഭാവമെന്നും കുറ്റപ്പെടുത്തല്‍

ഫയല്‍ ചിത്രം

മുംബൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേനാ മുഖപത്രം സാമ്ന. അതിര്‍ത്തിയിലെ സ്ഥിതി അത്യന്തം വഷളായ സാഹചര്യത്തില്‍ ആദ്യം ഒരു മുഴുവന്‍ സമയ പ്രതിരോധമന്ത്രിയെ നിയമിക്കാന്‍ സാമ്ന മുഖപ്രസംഗത്തിലൂടെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

അതിര്‍ത്തിയില്‍ സൈനികര്‍ കൊല്ലപ്പെടുമ്പോഴും കേന്ദ്രസര്‍ക്കാര്‍ നിസ്സാരമായാണ് കാണുന്നത്. അതിന് തെളിവാണ് പ്രതിരോധമന്ത്രി രാജിവെച്ചിട്ട് മൂന്നുമാസം കഴിഞ്ഞിട്ടും ഒരു മുഴുവന്‍ സമയ പ്രതിരോധമന്ത്രിയെ നിയമിക്കാത്തത്. രാജ്യസുരക്ഷ വെച്ച് കളിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ കളിക്കുന്നത്.

രണ്ട് സൈനികരുടെ മൃതദേഹം പാകിസ്താന്‍ വികൃതമാക്കിയതിന് പിന്നാലെ, സൈനികന്‍ ഉമര്‍ ഫയാസിന്റെ മൃതദേഹം വെടിയേറ്റ നിലയില്‍ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നരേന്ദ്രമോദിയെ വിമര്‍ശിച്ച്, എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേനയുടെ മുഖപത്രം  സാമ്ന രംഗത്തെത്തിയത്.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ങ്ങ​ൾ സ​ർ​ക്കാ​റി​​ന്റെ ന​ര​ഹ​ത്യ​ക​ളാ​യി കാ​ണണം. ദേ​ശീ​യ​ത​യു​ടെ ര​ക്ഷ​ക​രെ​ന്ന്​ പറയുന്ന​വ​ർ രാ​ജ്യ​സു​ര​ക്ഷാ വി​ഷ​യം ലാ​ഘ​വ​ത്തോ​ടെ​യാ​ണ്​ കൈ​കാ​ര്യം ചെ​യ്യു​ന്നത്. ബി​ജെ​പി ഭ​ര​ണ​ത്തി​ന്​ ജ​നം ന​ൽ​കി​യ സ​മ്മ​തി സൈ​നി​ക​രെ​യാ​ണ്​ മു​റി​വേ​ൽ​പി​ക്കു​ന്ന​ത്. ഇൗ ​സ​ർ​ക്കാ​ർ സൈ​നി​ക​രു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ ചെ​വി​കൊ​ടു​ക്കു​ന്നി​ല്ലെന്നും ശിവസേന മുഖപത്രം ആരോപിച്ചു.

ഗോവ മുഖ്യമന്ത്രിയാകുന്നതിനായി കഴിഞ്ഞ മാര്‍ച്ചിലാണ് പ്രതിരോധമന്ത്രിയായിരുന്ന  മനോഹര്‍ പരീക്കര്‍ രാജിവെച്ചത്. ഇതേത്തുടര്‍ന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ് ലിയ്ക്ക് പ്രതിരോധവകുപ്പിന്റെ അധികചുമതല നല്‍കുകയായിരുന്നു.

കശ്മീരില്‍ അതിര്‍ത്തി കടന്നുള്ള ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍, അരുണ്‍ ജെയ്റ്റ് ലി ധനവകുപ്പിന്റെയും പ്രതിരോധവകുപ്പിന്റെയും ചുമതലകള്‍ ഒരേ സമയം കൈകാര്യം ചെയ്യുന്നതില്‍ ക്ലേശിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ പോലുള്ള വലിയൊരു രാജ്യത്ത് രാജ്യസുരക്ഷയുമായുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ മുഴുവന്‍ സമയ പ്രതിരോധമന്ത്രിയില്ലാത്തത് വന്‍ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.

DONT MISS
Top