ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ പിന്നില്‍ നിന്നും വലിച്ച് യുവാവ് താഴെയിട്ടു;വീഡിയോ

ബെയ്ജിങ്: ജീവനൊടുക്കാന്‍ ട്രെയിന് മുന്നിലേക്ക് പാഞ്ഞടുത്ത യുവതിയെ പിന്നില്‍ നിന്നും യുവാവ് വലിച്ചിട്ടു. ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയിലുള്ള ഒരു റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ട്രെയിന്‍ വരുന്നത് കാത്ത് പ്ലാറ്റ്‌ഫോമില്‍ മറ്റ് യാത്രക്കാര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു യുവതി. ഇവര്‍ക്ക് പുറകിലായിത്തന്നെ യുവാവും നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെ ട്രെയിന്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ട യുവതി അതിന് മുന്നിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. പിന്നില്‍ നിന്ന യുവാവ് ഇവരെ വസ്ത്രത്തില്‍ പിടിച്ച് വലിച്ച് താഴെയിട്ടു. രണ്ട് പേരും പ്ലാറ്റ്‌ഫോമിലേക്ക് വീഴുന്നത് വീഡിയോയില്‍ കാണാം. അപ്പോഴേക്കും മറ്റ് യാത്രക്കാര്‍ കൂടി ഇവര്‍ക്കു സമീപത്തേക്ക് ഓടിയെത്തുന്നു.

ആത്മഹത്യക്ക് ശ്രമിച്ചത് കോളെജ് വിദ്യാര്‍ത്ഥിനിയാമെന്നാണ് റിപ്പോര്‍ട്ട്. ഇവരെ രക്ഷപ്പെടുത്തിയ ആള്‍ റെയില്‍വേ ജീവനക്കാരനും.  മെയ് പത്തിനാണ് സംഭവം. ഇതിന്‍രെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

DONT MISS
Top