എയര്‍ ഇന്ത്യ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി

പുണെ: പൂണെ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ഇന്ന്​ വൈകിട്ട്​ ദില്ലിയില്‍ നിന്നെത്തിയ എ.എല്‍ 849 വിമാനം ലാന്‍ഡ്​ ചെയ്യുന്നതിനിടെയാണ്​ റണ്‍വെയില്‍ നിന്നും തെന്നിമാറിയത്.

ഉടൻ യാത്രക്കാരെയെല്ലാം എമര്‍ജെന്‍സി എക്‌സിറ്റ് വഴി പുറത്തിറക്കി. 152 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്​. സംഭവത്തെ തുടര്‍ന്ന് റണ്‍വേ അടച്ചിട്ടിരിക്കുകയാണ്. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ആർക്കും പരുക്കേറ്റിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

DONT MISS
Top