ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ ക​ടു​ക് കൃ​ഷിയ്ക്ക് അ​നു​മ​തി; തീരുമാനം ക​ർ​ഷ​ക​രു​ടേ​യും പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളു​ടേ​യും എ​തി​ർ​പ്പ് മ​റി​ക​ട​ന്ന്

ഫയല്‍ ചിത്രം

ദില്ലി : ജനിതകമാറ്റം വരുത്തിയ കടുക് കൃഷിയ്ക്ക് അനുമതി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ ഉപസമിതിയായ ജ​ന​റ്റി​ക് എ​ൻ​ജി​നീ​യ​റിം​ഗ് അ​പ്രൈ​സ​ൽ ക​മ്മി​റ്റിയാണ് അനുമതി നല്‍കിയത്. ക​ർ​ഷ​ക​രു​ടേ​യും പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളു​ടേ​യും എ​തി​ർ​പ്പ് മ​റി​ക​ട​ന്നാണ് തീരുമാനം.

രാ​ജ്യ​ത്തെ ഗ​വേ​ഷ​ക​ര്‍ ജ​നി​ത​ക​മാ​റ്റ​ത്തി​ലൂ​ടെ വി​ക​സി​പ്പി​ച്ച ക​ടു​ക് വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​ല്‍​പാ​ദി​പ്പി​ക്കാ​ന്‍ അ​നു​മ​തി​ തേടി ന​ൽ​കി​യ ശു​പാ​ർ​ശ​യാ​ണ് ജ​ന​റ്റി​ക് എ​ൻ​ജി​നീ​യ​റിം​ഗ് അ​പ്രൈ​സ​ൽ ക​മ്മി​റ്റി അം​ഗീ​ക​രി​ച്ച​ത്. കമ്മിറ്റി തീരുമാനവും ഇതുസംബന്ധിച്ച ശുപാര്‍ശയും അമിത പ്രസാദിന്റെ അധ്യക്ഷതയിലുള്ള ജ​ന​റ്റി​ക് എ​ൻ​ജി​നീ​യ​റിം​ഗ് അ​പ്രൈ​സ​ൽ ക​മ്മി​റ്റി കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്  സമര്‍പ്പിച്ചു.

ഇതിന് കേന്ദ്രപരിസ്ഥിതി മന്ത്രി അനില്‍ മാധവ് ധവെ അംഗീകാരം നല്‍കിയാല്‍, രാജ്യത്തെ ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ ആ​ദ്യ ഭ​ക്ഷ്യ​വ​സ്തു​വാ​യി ക​ടു​ക് മാ​റും. ജനിതക മാറ്റം വരുത്തിയ പരുത്തിയ്ക്ക് മാത്രമാണ്, നിലവില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്.

2010 ല്‍ ജനിതകമാറ്റം വരുത്തിയ ബിടി വഴുതനയ്ക്ക് വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യാന്‍ ജ​ന​റ്റി​ക് എ​ൻ​ജി​നീ​യ​റിം​ഗ് അ​പ്രൈ​സ​ൽ ക​മ്മി​റ്റി അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ ഇതിന് കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശ് അന്തിമ അനുമതി നല്‍കിയിരുന്നില്ല.

ഭ​ക്ഷ്യ എ​ണ്ണ​യു​ടെ ഇ​റ​ക്കു​മ​തി​ക്കാ​യി രാ​ജ്യം വ​ര്‍​ഷാ​വ​ര്‍​ഷം 10 ബി​ല്യ​ണ്‍ ഡോ​ള​ര്‍ ചെ​ല​വി​ടു​ന്നു​ണ്ടെ​ന്നും ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ ക​ടു​ക് വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​ല്‍​പാ​ദി​പ്പി​ക്കാ​നാ​യാ​ല്‍ ഇ​ത് പൂ​ര്‍​ണ​മാ​യും ഇ​ല്ലാ​താ​ക്കാ​നാ​കു​മെ​ന്നാ​ണ് ഗ​വേ​ഷ​കരുടെ കണക്കുകൂട്ടല്‍.  ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ പ​രു​ത്തി​ക്കൃ​ഷി ചെ​യ്യു​ന്ന​തി​നെഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ നരേന്ദ്രമോ​ദി പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്നു.

ദില്ലി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും പ്രമുഖ ശാസ്ത്രജ്ഞനുമായ ദീപക് പെന്റലാണ് 2015 ല്‍ ജനിതകമാറ്റം വരുത്തിയ കടുകിന് അനുമതി തേടി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്. ഇതേത്തുടര്‍ന്ന് ജനിതകമാറ്റം വരുത്തിയ കടുകിന്റെ സുരക്ഷയും, ഇത് കൃഷി ചെയ്താലുണ്ടാകുന്ന പ്രശ്നവും അടക്കം പഠിക്കാന്‍ കേന്ദ്രപരിസ്ഥിതി മന്ത്രാലയം ഉപസമിതിയെ നിയോഗിക്കുകയായിരുന്നു. 

ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ വി​ത്തി​ല്‍​നി​ന്ന്, സാ​ധാ​ര​ണ വി​ത്തി​ന​ങ്ങ​ളേ​ക്കാ​ള്‍ 38 ശ​ത​മാ​നം അ​ധി​കം വിളവ് ലഭിക്കുമെന്നാണ് അവകാശപ്പെടുന്നത്. ക​ര്‍​ഷ​ക​ര്‍​ക്ക് ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കാ​ത്ത വി​ധ​ത്തി​ല്‍ ക​ടു​ക് കൃ​ഷി ചെ​യ്താ​ല്‍ , ആ​ഗോ​ള വി​പ​ണി​യി​ല്‍ ഇ​ന്ത്യ​ക്ക് വ​ന്‍ സാ​മ്പ​ത്തി​ക​ലാഭം ഉണ്ടാകുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ജനിതകമാറ്റം വരുത്തിയ കടുകിന് അനുമതി നല്‍കിയ നടപടിയില്‍ ബിജെപി അനുകൂല സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചും, പരിസ്ഥിതി പ്രവര്‍ത്തക വന്ദന ശിവയും പ്രതിഷേധിച്ചു. ജനിതകമാറ്റം വരുത്തിയ ഒരു വിളയും വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നതിന് തങ്ങള്‍ എതിരാണെന്നും, കേന്ദ്രസര്‍ക്കാര്‍ നിലപാട് പുനഃപരിശോധിക്കണമെന്നും സ്വദേശി ജാഗരണ്‍ മഞ്ച് സഹ കണ്‍വീനര്‍ അശ്വനി മഹാജന്‍ ആവശ്യപ്പെട്ടു.

DONT MISS
Top