‘ചെകുത്താന്‍’ ട്രംപിനെ ചുംബിക്കുന്ന പോപ്പ് ഫ്രാന്‍സിസ് ഗ്രഫിറ്റി റോമില്‍

പോപ്പിന്‌റെയും ട്രംപിന്റെയും ഗ്രഫിറ്റി നോക്കിനില്‍ക്കുന്ന ഒരാള്‍

വത്തിക്കാന്‍: പോപ് ഫ്രാന്‍സിസും ഡോണള്‍ഡ് ട്രംപും ചുംബിച്ചുനില്‍ക്കുന്ന ആള്‍പ്പൊക്കത്തിലുള്ള ഗ്രഫിറ്റി റോമില്‍. കടലാസില്‍ തയ്യാറാക്കിയ ഗ്രഫിറ്റിയാണ് ചുവരിലൊട്ടിച്ചിരിക്കുന്നത്.

”ദ ഗുഡ് ഫോര്‍ഗിവ്‌സ് ഈവിള്‍” എന്നാണ് ഗ്രഫിറ്റിയുടെ തലക്കെട്ട്. ‘ടിവിബോയ്’ എന്ന് സൈന്‍ ചെയ്ത ഗ്രഫിറ്റി ചെയ്തത് ഇറ്റാലിയന്‍ സ്ട്രീറ്റ് ആര്‍ട്ടിസ്റ്റ് ആയ സാല്‍വദോര്‍ ബെനിന്റീഡ് ആണെന്ന് കരുതപ്പെടുന്നു. ട്രംപിന്റെ തലയില്‍ ചുവന്ന കൊമ്പുകളും കാണാം. പോപ്പിന്റെ കഴുത്തില്‍ ഒരു മഞ്ഞക്കുരിശും ട്രംപിന്റെ അരയില്‍ വെച്ച ഒരു പിസ്റ്റളും ചിത്രത്തില്‍ വ്യക്തമാണ്. വത്തിക്കാനില്‍ ഒരു ചുമരില്‍ വ്യാഴാഴ്ചയാണ് ഗ്രഫിറ്റി പ്രത്യക്ഷപ്പെട്ടത്. മെയ് 24ന് പോപ്പ് ഫ്രാന്‍സിസും ഡോണള്‍ഡ് ട്രംപും വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്താനിരിക്കുന്ന സാഹചര്യത്തിലാണിത്.

സൗദി അറേബ്യ, ഇസ്രയേല്‍, ഇറ്റലി, ബെല്‍ജിയം എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടിരിക്കുകയാണ് ട്രംപ് ഇപ്പോള്‍. പോപ്പിനെ ഏതെങ്കിലും രീതിയില്‍ മോശമായി ചിത്രീകരിക്കുന്ന ഗ്രഫിറ്റികള്‍ നശിപ്പിക്കാനായി റോമില്‍ ‘ദ ഡെക്കോറം സ്‌ക്വാഡ്’ എന്ന പ്രത്യേക ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. ചുവരുകളില്‍ സമാധാന ചിഹ്നം പെയ്ന്റ് ചെയ്യുന്ന ഒരു ഗ്രഫിറ്റി ആര്‍ട്ടിസ്റ്റ് ആയി പോപ്പിനെ ചിത്രീകരിക്കുന്ന ഒരു ഗ്രഫിറ്റി സ്‌ക്വാഡ് നേരത്തെ മായ്ച്ചുകളഞ്ഞിട്ടുണ്ട്.

DONT MISS
Top