ചൈനയെ ഞെട്ടിച്ച് ആമിര്‍; ബാഹുബലി കയറിക്കൂടിയ 1000 കോടി ക്ലബിലേക്ക് പുതിയ അംഗവും കൂടി എത്തിയേക്കും

ബാഹുബലി 2 പുതിയ ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ അത്ര ചെറുതല്ലാത്ത നേട്ടം എത്തിപ്പിടിച്ചുകൊണ്ട് മറ്റൊരു ചിത്രവും ചരിത്രം കുറിക്കുന്നു. മറ്റൊന്നുമല്ല, ദംഗല്‍ എന്ന ആമിര്‍ ചിത്രമാണ് സ്വന്തം ചിത്രത്തിന്റെ നേട്ടങ്ങളെത്തന്നെ വീണ്ടും തിരുത്തിയത്. ചൈനയിലെ ചിത്രത്തിന്റെ റിലീസ് വഴിയാണ് ആമിര്‍ ഇത് സാധിച്ചെടുത്തത്.

7000 സ്‌ക്രീനിലാണ് ദംഗല്‍ ചൈനയില്‍ റിലീസായത്. വെറും 5 ദിവസങ്ങള്‍ കൊണ്ട് 100 കോടിയാണ് പിന്നിട്ടിരിക്കുന്നത്. ആമിറിന്റെ തന്നെ ധൂം 3, 3 ഇഡിയറ്റ്‌സ്, പികെ എന്നിവയ്‌ക്കെല്ലാം വന്‍ സ്വീകരണമാണ് ലഭിച്ചത്. അതേ ബലത്തിലാണ് ഇത്ര വലിയ റിലീസിന് ദംഗല്‍ അധികൃതര്‍ പദ്ധതിയിട്ടത്.

ഇതോടെ പികെയുടെ റെക്കോര്‍ഡ് പിന്നിലായിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം എന്ന റെക്കോര്‍ഡ് പികെയില്‍നിന്നാണ് ബാഹുബലി കൈക്കലാക്കിയത്. അപ്പോഴും കളക്ഷനില്‍ രണ്ടാം സ്ഥാനത്ത് തുടരുകയായിരുന്നു പികെ. ഇപ്പോള്‍ രണ്ടാം സ്ഥാനവും പികെയില്‍നിന്ന് എടുത്തുമാറ്റിയിരിക്കുകയാണ് ദംഗല്‍.

DONT MISS
Top