പാട്ട് റെക്കോര്‍ഡ് ചെയ്ത ശേഷം ജസ്റ്റീന്‍ ബീബര്‍ ചുണ്ടനക്കുകയായിരുന്നോ?; കടുത്ത വിമര്‍ശനങ്ങളുമായി ആരാധകര്‍

മുംബൈ: പോപ്പ് ഗായകന്‍ ജസ്റ്റീന്‍ ബീബര്‍ ആദ്യമായി ഇന്ത്യയില്‍ ്‌വതരിപ്പിച്ച പരിപാടിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ പ്രതീക്ഷിച്ച രീതിയില്‍ ജസ്റ്റീന്‍ ബീബിര്‍ തിളങ്ങിയില്ലെന്നാണ് ആരാധകരുടെ ഭാഷ്യം. നേരത്തേ റെക്കോര്‍ഡ് ചെയ്ത ഗാനങ്ങള്‍ പുറകില്‍ നിന്നും പ്ലേ ചെയ്യുകയും ഇതിനൊപ്പം ജസ്റ്റീന്‍ ബീബര്‍ ചുണ്ടനക്കുകമാത്രമാണ് ചെയ്തതെന്നാണ് ആരോപണം.

സിഡിയില്‍ നിന്നും നേരിട്ട് പാട്ട് കേള്‍ക്കുന്നതുപോലെയാണ് തനിക്ക് തോന്നിയതെന്ന് ജസ്റ്റീന്‍ ബീബറുടെ കടുത്ത ആരാധകനായ അമിത് സര്‍ക്കാര്‍ പറഞ്ഞു. ജസ്റ്റീന്‍ പാട്ടുകള്‍ പാടിയിട്ടില്ലെന്ന് തനിക്ക് ഉറപ്പു പറയാന്‍ സാധിക്കുമെന്നും അമിത് പറഞ്ഞു. ഫെബ്രുവരി മുതല്‍ ജസ്റ്റീന്‍ ബീബറുടെ പരിപാടിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു അമിത് സര്‍ക്കാര്‍. ബീബര്‍ തന്റെ പോപ്പുലര്‍ പാട്ടുകള്‍ പാടിയില്ലെന്ന പരാതിയും ചിലര്‍ക്കുണ്ട്. ‘ഐ ആം ദി വണ്‍’ എന്ന ഹിറ്റ് ഗാനം ബീബര്‍ പാടിയില്ലെന്ന് പറഞ്ഞ് അനുരാഗ് ദീക്ഷിത് എന്ന ആരാധകന്‍ ട്വീറ്റ് ചെയ്തു.

21 പാട്ടുകളില്‍ നാല് പാട്ടുകള്‍ മാത്രമാണ് ജസ്റ്റീന്‍ ബീബര്‍ ലൈവായി പാടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നലെ പുലര്‍ച്ചെ 1.30 ഓടെയാണ് ജസ്റ്റിന്‍ ബീബര്‍ മുംബൈയിലെ കലിന വിമാനത്താവളത്തിലെത്തിയത്. എയര്‍പോര്‍ട്ടിലെത്തിയ പോപ് സംഗീത ചക്രവര്‍ത്തിയെ സ്വീകരിക്കാന്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ബോഡിഗാര്‍ഡ് സംഘമായ ഷേരയാണ് എത്തിയത്. വേള്‍ഡ് ടൂറിന്റെ ഭാഗമായി ദുബൈയിലെ സംഗീത പരിപാടിയ്ക്ക് ശേഷമാണ് ബീബര്‍ മുംബൈയിലെത്തിയത്. അഞ്ചു ദിവസം ബീബര്‍ ഇന്ത്യയിലുണ്ടാവും.

DONT MISS
Top