സൗജന്യ എടിഎം ഇടപാടുകള്‍ നിര്‍ത്തലാക്കാനുള്ള എസ്ബിഐയുടെ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളി; പൊതുമേഖല ബാങ്കെന്ന ബോധം എസ്ബിഐക്ക് നഷ്ടപ്പെട്ടെന്നും ധനമന്ത്രി തോമസ് ഐസക്

തോമസ് ഐസക് വാര്‍ത്താസമ്മേളനത്തിനിടെ

തിരുവനന്തപുരം: സൗജന്യ എടിഎം ഇടപാടുകള്‍ നിര്‍ത്തലാക്കാനുള്ള എസ്ബിഐ തീരുമാനത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്. എസ്ബിഐയുടെ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു. പൊതുമേഖല ബാങ്കെന്ന ബോധം എസ്ബിഐക്ക് നഷ്ടപ്പെട്ടു. ജനങ്ങളെ ബാങ്കില്‍ നിന്നും അകറ്റുന്ന നടപടിയാണിത്. ബാങ്കില്‍ പണം നിക്ഷേപിക്കാന്‍ ജനങ്ങള്‍ മടിച്ചാല്‍ കമ്പോളത്തില്‍ പണമെത്താതാകും. എസ്ബിഐയുടേത് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ജനങ്ങളെ പിഴിയുന്ന നയമെന്നും തോമസ് ഐസക് പറഞ്ഞു.

ഓരോ എടിഎം ഇടപാടിനും 25 രൂപ വീതം സര്‍വീസ് ചാര്‍ജ് ഈടാക്കാനാണ് എസ്ബിഐയുടെ തീരുമാനം. ജൂണ്‍ ഒന്നു മുതല്‍ ഇത് നടപ്പാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. എസ്ബിഐയുടെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

പുതിയ തീരുമാനം നടപ്പാകുന്നതോടെ എടിഎമ്മില്‍ സൗജന്യമായി പണം പിന്‍വലിക്കാവുന്ന ഇടപാടുകള്‍ ഇല്ലാതാകും. പണം പിന്‍വലിക്കാന്‍ എടിഎമ്മിനെ ആശ്രയിക്കുന്നവര്‍ക്ക് കനത്ത ആഘാതമാവുന്നതാണ് ഈ തീരുമാനം. പണം കിട്ടിയില്ലെങ്കിലും സര്‍വിസ് ചാര്‍ജ് ഈടാക്കുമെന്നാണ് സൂചന.

DONT MISS
Top