ഇന്തോനേഷ്യയില്‍ സ്വവര്‍ഗാനുരാഗികള്‍ക്ക് ജനമധ്യത്തില്‍ 80 ‘അടിശിക്ഷ’

ജക്കാര്‍ത്ത: ശരിയത്ത് നിയമങ്ങള്‍ ലംഘിക്കുന്നതിന്റെ പേരില്‍ ഇന്തോനേഷ്യയില്‍ സ്വവര്‍ഗാനുരാഗികളായ യുവാക്കള്‍ക്ക് 80 തവണ അടിശിക്ഷ. 20 വയസ് പ്രായമുള്ള രണ്ട് യുവാക്കളെയാണ് ജനമധ്യത്തില്‍ അടിശിക്ഷയ്ക്ക് വിധേയരാക്കിയത്. ഇരുമ്പ് കമ്പി ഉപയോഗിച്ചുള്ള പ്രത്യേക ചാട്ടകൊണ്ടായിരുന്നു മര്‍ദ്ദനം.

ഇന്തോനേഷ്യയിലെ ബാന്ദ ഏക് സ്വദേശികളാണ് ശിക്ഷിക്കപ്പെട്ടത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ ഇരുവരേയും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. മൂന്ന് പ്രാവശ്യം ഇരുവരും ലൈംഗീക ബന്ധത്തിലേര്‍പ്പിട്ടിരുന്നതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇരുവര്‍ക്കും അടിശിക്ഷ വിധിക്കുകയായിരുന്നു.

തന്റെ മകന്‍ സ്വവര്‍ഗാനുരാഗിയായിരുന്നുവെന്ന വിവരം ഒരിക്കലും അറിഞ്ഞിരുന്നില്ലെന്ന് ശിക്ഷയ്ക്ക് വിധേയനായവരില്‍ ഒരാളുടെ പിതാവ് പറഞ്ഞു. ഇത് തങ്ങളുടെ കുടുംബത്തിന് സംഭവിച്ച വലിയൊരു ആപത്തായാണ് കരുതുന്നത്. എന്നാല്‍ ശിക്ഷ ലഭിച്ചതോടെ അതിനൊരു പരിഹാരമായി. മകനെ ഇന്‌ലാമിക് ബോര്‍ഡിങ് സ്‌കൂളില്‍ അയച്ച് പഠിപ്പിക്കാന്‍ തീരുമാനിച്ചതായും പിതാവ് പറഞ്ഞു.

ഇന്തോനേഷ്യയില്‍ ശരിയത്ത് നിയമങ്ങള്‍ ലംഘിച്ച് ജീവിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് നല്‍കിവരുന്നത്. നേരത്തേ വിവാഹേതര ബന്ധത്തിന്റെ പേരില്‍ യുവതിയെ 26 അടിശിക്ഷയ്ക്ക് വിധേയയാക്കിയിരുന്നു. മറ്റൊരു പുരുഷനുമായി ലൈംഗിക ബന്ധം കാത്തു സൂക്ഷിച്ചതിനായിരുന്നു യുവതി ശിക്ഷയേറ്റുവാങ്ങിയത്. യുതിക്കൊപ്പം യുവാവിനേയും ഇതേ ശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിന് ശേഷവും ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

DONT MISS
Top