ഉംറ കര്‍മ്മം കഴിഞ്ഞ് തീര്‍ത്ഥാടകര്‍ സൗദിയില്‍ തങ്ങുന്നു; ഉംറ സേവന കമ്പനികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ച് സൗദി

പ്രതീകാത്മക ചിത്രം

ഉംറ കര്‍മ്മം കഴിഞ്ഞ് കൃത്യ സമയത്ത് തീര്‍ത്ഥാടകര്‍ സൗദി അറേബ്യയില്‍നിന്നും തിരികെ പോകാത്തതിനാല്‍ കഴിഞ്ഞ വര്‍ഷം ഏതാനും ഉംറ സേവന കമ്പനികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. തീര്‍ത്ഥാടനത്തിനെത്തുന്ന ഉംറ തീര്‍ത്ഥാടകര്‍ കൃത്യ സമയത്ത് നാടുകളിലേക്ക് തിരികെ പോകാത്തതിനാലാണ് ശിക്ഷാ നടപടി സ്വീകരിച്ചത്. ഇന്ത്യയില്‍ നിന്ന് മൂന്ന് ലക്ഷത്തി അറുപത്തി ഏഴായിരം പേരായിരുന്നു കഴിഞ്ഞ വര്‍ഷം ഉംറ കര്‍മ്മത്തിന് പുണ്യഭൂമിയിലെത്തിയിരുന്നത്.

ഉംറ കര്‍മ്മത്തിനെത്തി നിശ്ചിത സമയത്തിനകം തീര്‍ത്ഥാടകര്‍ തിരികെ പോകാത്തതിന്റെ പേരില്‍ 150 ഉംറ തീര്‍ത്ഥാടക സേവന കമ്പനികള്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചു. നടപടിയുടെ ഭാഗമായി 150 ഉംറ തീര്‍ത്ഥാടക സേവന കമ്പനികള്‍ അടച്ചുപൂട്ടിയതായി സൗദി ഹജജ് ഉംറ ദേശീയ ഉപസമിതി അംഗം എന്‍ജിനീയര്‍ അബ്ദുള്ള ബിന്‍ ഉമര്‍ ഖാസി അറിയിച്ചു.

ഉംറ തീര്‍ത്ഥാടനത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന തീര്‍ത്ഥാടകരുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഉംറ സേവന കമ്പനികള്‍ക്കാണ്. തീര്‍ത്ഥാടകര്‍ സൗദിയിലെത്തിയാല്‍ ഉംറ കര്‍മ്മത്തിനുശേഷം തീര്‍ത്ഥാടകര്‍ തിരികെ സ്വരാജ്യത്തേക്ക് മടങ്ങിപോയതായി ഉറപ്പുവരുത്തേണ്ടതും ഉംറ സേവന കമ്പനികളുട ഉത്തരവാദിത്വമാണ്. ഉംറ തീര്‍ത്ഥാടകര്‍ തിരികെ പോയില്ലെങ്കില്‍ നടപടിസ്വീകരിക്കുക സേവന കമ്പനികള്‍ക്കെതിരെയാണ്. ഇതിന്റെ ഭാഗമായാണ് 150 ഉംറ തീര്‍ത്ഥാടക സേവന കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ചകാരൃം സൗദി ഹഞ്ച് ഉംറ ദേശീയ ഉപസമിതി അംഗം എന്‍ജിനീയര്‍ അബ്ദുള്ള ബിന്‍ ഉമര്‍ ഖാസി അറിയിച്ചത്.

കഴിഞ്ഞ രണ്ട് വര്‍ഷകാലം ലോകരാജൃങ്ങളെ ബാധിച്ച സാമ്പത്തികമാന്ദ്യം ഉംറ സേവന കമ്പനികളേയും ദോഷകരമായി ബാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ഉംറ തീര്‍ത്ഥാടകര്‍ എത്തിയത് ഈജിപ്തില്‍നിന്നാണ്. പതിനൊന്ന് ലക്ഷത്തി നാല്‍പത്തി ആറായിരം തീര്‍ത്ഥാടകരാണ് ഈജിപ്തില്‍ നിന്നെത്തിയത്. ഇന്ത്യയില്‍ നിന്ന് മൂന്ന് ലക്ഷത്തി അറുപത്തി ഏഴായിരം പേരായിരുന്നു കഴിഞ്ഞ വര്‍ഷം ഉംറ കര്‍മ്മത്തിനെത്തിയത്.

DONT MISS
Top