സ്റ്റേഡിയത്തിലെ ആരവവും ആവേശവും നിറച്ച പുതിയ ഗാനമെത്തി: സച്ചിന്‍ എ ബില്യന്‍ ഡ്രീംസ് മെയ് 26ന് തന്നെയെത്തും

പ്രതീകാത്മക ചിത്രം

സച്ചിന്‍ എ ബില്യന്‍ ഡ്രീംസിലെ പുതിയ ഗാനം പുറത്തിറങ്ങി. ഏതൊരു ക്രിക്കറ്റ് ആരാധകനേയും ആനന്ദത്തിന്റെ കൊടുമുടിയിലെത്തിക്കുന്ന ഗാനം ഇന്ന് പുറത്തിറങ്ങുമെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന ഗാനം 21 ലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞു. കാഴ്ച്ചക്കാരുടെ എണ്ണം കുത്തനെ കൂടുമെന്നുറപ്പ്.

സച്ചിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളിലൂടെ കടന്നുപോകുന്ന സിനിമയുടെ ഒരു ചെറുപതിപ്പായി ട്രെയിലറിനെയെന്നപോലെ ഈ പാട്ടിനേയും കാണാം. സച്ചിന്‍ ആദ്യമായി അഭിനയിക്കുന്ന മുഴുനീള സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആത്മകഥയില്‍ ഉണ്ടാകാത്ത പല സംഭവങ്ങളും ഈ ചിത്രത്തില്‍ മാത്രം കാണാനാവും.

ജയിംസ് എര്‍സ്‌കൈനാണ് സിനിമ സംവിധാനം ചെയ്യുന്നത്. മെയ് 26 ആണ് ചിത്രത്തിന്റെ സച്ചിന്‍ പുറത്തുവിട്ട റിലീസിംഗ് തീയതി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ജീവിതം സിനിമയായി വിജയിച്ച പശ്ചാത്തലത്തില്‍ കായിക പ്രേമികളെല്ലാം വളരെയധികം ആകാംഷയോടെയാണ് സച്ചിന്റെ സിനിമയെ കാത്തിരിക്കുന്നത്. എആര്‍ റഹ്മാന്‍ സംഗീതം നല്‍കുന്ന സിനിമ നിര്‍മ്മിക്കുന്നത് രവി ഭഗ്ചന്ദ്കയും കാര്‍ണിവല്‍ മോഷന്‍ പിക്‌ച്ചേര്‍സും കൂടിയാണ്.

DONT MISS
Top