150 അടി ഉയരത്തിലിരുന്ന് യുവതിയുടെ ആത്മഹത്യാ ഭീഷണി; പിന്നിലൂടെയെത്തി ഫയര്‍മാന്റെ സാഹസിക രക്ഷപെടുത്തല്‍; വീഡിയോ

ബെയ്ജിങ്: നൂറ്റിഅന്‍പത് അടി ഉയരത്തിലിരുന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവതിയെ സാഹസികമായി രക്ഷപെടുത്തി. ഭര്‍ത്താവുമായുള്ള കുടുംബ വഴക്കിന്റെ പേരില്‍ ഫഌറ്റിന്റെ പതിനഞ്ചാം നിലയില്‍ നിന്നും ചാടി മരിക്കാനായിരുന്നു യുവതിയുടെ ശ്രമം. ചൈനയിലാണ് സംഭവം. ഇതിനിടെ പിന്നിലൂടെ നടന്നുവന്ന് ഫയര്‍മാന്‍ യുവതിയെ രക്ഷിക്കുകയായിരുന്നു.

സാഹസികമായാണ് ഫയര്‍മാന്‍ യുവതിക്ക് സമീപമെത്തുന്നത്. കാല് വെയ്ക്കാന്‍ വളരെ കുറവ് സ്ഥലമായിരുന്നു ഉണ്ടായിരുന്നത്. അപ്പാര്‍ട്ട്‌മെന്റിന് സമീപമുള്ള ഇടുങ്ങിയ സ്ഥലത്തിരുന്നായിരുന്നു യുവതി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇവര്‍ താഴേക്ക് നോക്കി സംസാരിക്കുന്ന തക്കം നോക്കി ഫയര്‍മാന്‍ ശബ്ദമുണ്ടാക്കാതെ യുവതിക്ക് പിന്നിലെത്തി. ശേഷം യുവതിയുടെ കഴുത്തിലും കൈയിലുമായി പിടിമുറുക്കി. ഇതിനിടെ മറ്റ് ഫയര്‍മാന്‍മാരും സ്ഥലത്തെത്തി യുവതിയെ വലിച്ചുകയറ്റുകയായിരുന്നു. നിരവധിയാളുകള്‍ സംഭവ സ്ഥലത്തുണ്ടായിരുന്നു. ഒന്ന് കാലു തെറ്റിയാല്‍ മരണം വരെ സംഭവിക്കാമായിരുന്നിടത്തു നിന്നാണ് യുവതിയെ ഫയര്‍മാന്‍ രക്ഷിച്ചത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

DONT MISS
Top