കെ എം മാണിയുടെ രാഷ്ട്രീയ വിഡ്ഢിത്തങ്ങള്‍- അടയാളം

കേരള രാഷ്ട്രീയം ഘടനാപരമായൊരു പരിവര്‍ത്തന ഘട്ടത്തിലാണ് ഇരു മുന്നണികളില്‍ നിന്നും വിച്ഛേദിത വ്യക്തിത്വമായി നിലകൊണ്ട കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് സ്വീകരിച്ച നിലപാടാണ് ഇതിന്റെ പ്രഭവ കേന്ദ്രം. മാണി ഗ്രൂപ്പ് കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മുമായി കൈകോര്‍ത്തത് എല്‍ഡിഎഫിലും, യുഡിഎഫിലും അനുരണനം സൃഷ്ടിച്ചു. മാത്രമല്ല മാണി ഗ്രൂപ്പില്‍ തന്നെ ഭിന്നിപ്പിന്റെ വിള്ളലുകള്‍ പ്രകടമായി. കോട്ടയം കൂട്ട്‌കെട്ട് യുഡിഎഫില്‍ ഏറ്റവും കൂടുതല്‍ പ്രതികരണം ഉണ്ടാക്കിയപ്പോള്‍ മാണി ഗ്രൂപ്പില്‍ അത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. എന്നാല്‍ ഈ കൂട്ട് കെട്ടിനെ സംബന്ധിച്ച് വിശദീകരിക്കാന്‍ ഏറ്റവും പ്രയാസപ്പെട്ടത് എല്‍ഡിഎഫാണെന്ന് മാത്രം. കാരണം കെ എം മാണിയെ സിപിഐഎം ആശ്ലേഷിച്ചപ്പോള്‍ അവിടെ ഉയര്‍ന്ന് കേട്ടത് ഭൂതകാലത്തില്‍ നിന്നുള്ള ചില ശബ്ദങ്ങളാണെന്ന് മാത്രം.

DONT MISS
Top