ഫൈനല്‍ സ്വപ്‌നം പൊലിഞ്ഞു; അസ്ലന്‍ ഷാ ഹോക്കിയില്‍ ഇന്ത്യയ്ക്ക് പരാജയം

ക്വാലാലംപൂര്‍: ഫൈനല്‍ സ്വപ്‌നങ്ങളെ കാറ്റില്‍ പറത്തി അസ്ലന്‍ ഷാ ഹോക്കിയില്‍ ഇന്ത്യ പരാജയം രുചിച്ചു. ഒരു ഗോളിനാണ് ഇന്ത്യ മലേഷ്യയോട് പരാജയപ്പെട്ടത്. മത്സരത്തില്‍ ആകെ പിറന്നത് മലേഷ്യയുടെ ഈ ഗോള്‍ മാത്രമാണ്. മൂന്നാം സ്ഥാനത്തിനായി ഇന്ത്യ ഇനി ന്യൂസിലന്റുമായി ഏറ്റുമുട്ടും.

കഴിഞ്ഞവര്‍ഷം ഇന്ത്യയോടേറ്റ പരാജയത്തിന് മധുര പ്രതികാരം കൂടിയായിമാറി ഇന്നത്തെ കളി. മലേഷ്യ ജയിച്ചതോടെ ബ്രിട്ടണ്‍ ഫൈനലില്‍ കടന്നു. 23 വര്‍ഷത്തിനുശേഷമാണ് ബ്രിട്ടന്റെ ഫൈനല്‍ പ്രവേശം. ഫൈനലില്‍ ഓസ്‌ട്രേലിയയുമായിട്ടാണ് ബ്രിട്ടണ്‍ ഏറ്റുമുട്ടുന്നത്. ശനിയാഴ്ച്ചയാണ് കലാശപ്പോരാട്ടം.

ഗോളാകുമെന്നുറച്ച അവസരങ്ങളെല്ലാം ഇന്ത്യ നശിപ്പിച്ചുകളയുന്ന കാഴ്ച്ചയാണ് കളിയിലുടനീളം കാണാന്‍ കഴിഞ്ഞത്. നിരവധി പെനാല്‍ടി കോര്‍ണറുകളും മികച്ച അവസരങ്ങളും ലഭിച്ചിട്ടും സാഹചര്യം മുതലെടുക്കാന്‍ ഇന്ത്യയ്ക്കായില്ല. മത്സരം ഫലം കാണാതെ അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ശേഷിക്കെയാണ് മലേഷ്യ ഇന്ത്യയുടെ സ്വപ്‌നങ്ങളെ തകര്‍ത്ത് വല കുലുക്കിയത്.

DONT MISS
Top