ഏറ്റവും ഭാരം വലിച്ച കരുത്തന്‍ എന്ന റെക്കോര്‍ഡ് ഇനി പോര്‍ഷെയ്ക്ക് സ്വന്തം; കയന്‍ എസ് കെട്ടിവലിച്ചത് 285 മെട്രിക് ടണ്‍ ഭാരമുള്ള വിമാനം

പോര്‍ഷെ കയന്‍ എസ് വിമാനം കെട്ടിവലിച്ച് ഗിന്നസ് റെക്കോര്‍ഡ് നേടുന്നു

170 മെട്രിക് ടണ്‍ ഭാരം കെട്ടിവലിച്ച നിസ്സാന്‍ പട്രോളിന്റ റെക്കോര്‍ഡ് പോര്‍ഷെ ചരിത്രമാക്കി. ആഢംബര രാജാവ് ഇട്ട പുത്തന്‍ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഇനി ഏതൊരു കൊമ്പനും ഒന്ന് വിയര്‍ക്കും. കാരണം പോര്‍ഷെയുടെ കരുത്തന്‍ കാറായ കയന്‍ എസ് കെട്ടിവലിച്ചത് 285 മെട്രിക് ടണ്‍ ഭാരമുള്ള ലോകത്തെ ഏറ്റവും ഭാരമുളള വിമാനങ്ങളിലൊന്നിനെയാണ്.

കഴിഞ്ഞ ദിവസം നടന്ന പോര്‍ഷെയുടെ ഈ പ്രകടനം ഗിന്നസ് ബുക്കിലും കയറി. കയന്‍ ടര്‍ബോ ഡീസല്‍ പതിപ്പാണ് പൂപറിക്കുന്ന ലാഘവത്തില്‍ 42 മീറ്റര്‍ എയര്‍ബസിനെ വലിച്ച് നീക്കിയത്. 4.1 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി8 എഞ്ചിനാണ് കയന്റെ ശക്തി. 385 ബിഎച്ച്പി കരുത്തും 850 എന്‍എം ടോര്‍ക്കുമാണ് ഈ ഭീകരന്‍ ഉത്പാദിപ്പിക്കുന്നത്.

ടാറ്റ ഹെക്‌സയും ഈ വര്‍ഷമാദ്യം ഇത്തരമൊരു റെക്കോര്‍ഡിന് ശ്രമിച്ചിരുന്നു. ബോയിംഗ് 737-800 വിമാനമാണ് ഹെക്‌സ വലിച്ചുനീക്കിയത്. ഒരിന്ത്യന്‍ വാഹന നിര്‍മാതാവിനെ സംബന്ധിച്ച് അഭിമാനാര്‍ഹമായ നേട്ടമാണ് ഹെക്‌സ കൈവശമാക്കിയത്. നിസ്സാന്‍ പട്രോള്‍ ഇത്തരമൊരു റെക്കോര്‍ഡ് ഏറെക്കാലം കയ്യില്‍ വച്ചതും വാഹന പ്രേമികള്‍ക്ക് കൗതുകമായിമാറി.

നിസ്സാന്‍ പട്രോള്‍ നേരത്തെ റെക്കോര്‍ഡ് സ്ഥാപിക്കുന്നു.

ടാറ്റ ഹെക്‌സ വിമാനം കെട്ടിവലിക്കുന്നു.

DONT MISS
Top